Type Here to Get Search Results !

Bottom Ad

രാജിവെച്ച മന്ത്രി ബാബുവിന് ഹൈക്കോടതിയിലും തിരിച്ചടി


കൊച്ചി (www.evisionnews.in): ബാര്‍ക്കോഴക്കേസില്‍ കെ ബാബുവിന് എതിരായ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവില്‍ പ്രഥമദൃഷ്ട്യാ തെറ്റില്ലെന്ന് ഹൈക്കോടതി. ബാബുവിനെതിരെ നടപടിയെടുത്ത വിജിലന്‍സ് കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. വിജിലന്‍സ് കോടതി രാഷ്ട്രീയം കളിക്കുന്നുവെന്ന് ആരോപിച്ചാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

വിജിലന്‍സ് പരാമര്‍ശത്തിനെതിരെ ഹൈക്കോടതി എന്തെങ്കിലും പരാമര്‍ശം പുറപ്പെടുവിക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസിലെ എ ഗ്രൂപ്പില്‍ നടന്ന ആലോചനകള്‍ പ്രകാരം ബാബുവിന്റെ ഹര്‍ജി സര്‍ക്കാര്‍ മുഖാന്തിരം ഹൈക്കോടതിയിലെത്തിയത്. എന്നാല്‍ ആഭ്യന്തരവകുപ്പ് അറിയാതെയാണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയതെന്നും ഇപ്പോള്‍ ആരോപണമുയര്‍ന്നിട്ടുണ്ട്. ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസായതിനാല്‍ വിജിലന്‍സ് കോടതിക്ക് ഇടപെടാനാവില്ലെന്ന് കാട്ടിയാണ് സര്‍ക്കാറിന് വേണ്ടി അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയെ സമീപിച്ചത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad