Type Here to Get Search Results !

Bottom Ad

ബാബരി മസ്ജിദ് സംരക്ഷിക്കാത്തത് നരസിംഹ റാവുവിന്റെ വന്‍ പരാജയം -രാഷ്ട്രപതി

ന്യൂഡല്‍ഹി (www.evisionnews.in): അയോധ്യയിലെ ബാബരി മസ്ജിദ് സംരക്ഷിക്കാന്‍ കഴിയാതിരുന്നത് അന്ന് പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവുവിന്റെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നാണെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. 'ദ ടര്‍ബുലന്റ് ഇയേഴ്‌സ് 1980-96' എന്ന ആത്മകഥയുടെ രണ്ടാം ഭാഗത്തിലാണ് പ്രണബിന്റെ വെളിപ്പെടുത്തല്‍. 

പള്ളി തകര്‍ക്കപ്പെട്ടത് രാജ്യത്തെ മുസ്‌ലിം വികാരത്തെ അങ്ങേയറ്റം വ്രണപ്പെടുത്തിയെന്നും ആത്മകഥയിലുണ്ട്. പള്ളി തകര്‍ക്കപ്പെടുമ്പോള്‍ മുംബൈയിലായിരുന്നു. ജയറാം രമേശാണ് തന്നെ ഇക്കാര്യം വിളിച്ചറിയിച്ചത്. മസ്ജിദിന്റെ ധ്വംസനം വിശ്വാസ വഞ്ചനയാണ്. അക്കാലത്ത് ക്യാബിനറ്റ് അംഗമായിരുന്നില്ല അത് കൊണ്ട് ബാബരി മസ്ജിദ് വിഷയത്തില്‍ തീരുമാനങ്ങളെടുക്കുന്നതില്‍ പങ്കില്ലായിരുന്നു. സംഭവം ഇന്ത്യക്ക് നാണക്കേടുണ്ടാക്കിയെന്നും പ്രണബ് മുഖര്‍ജി ആത്മകഥയില്‍ വിശദീകരിച്ചു. 

വിഷയത്തില്‍ മറ്റു രാഷ്ട്രീയ കക്ഷികളുമായി ചര്‍ച്ചകള്‍ നടത്തുന്നതിന് എന്‍.ഡി തിവാരി, അഭ്യന്തരമന്ത്രിയായിരുന്ന എസ്.ബി ചവാന്‍ എന്നിവരെ നിയോഗിക്കണമായിരുന്നു. ഇക്കാര്യത്തില്‍ രംഗരാജന്‍ കുമരമംഗലം വളരെയധികം ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ചിരുന്നു. നൂറ്റാണ്ടുകളായി സംഘര്‍ഷം നിലനില്‍ക്കുന്ന ജറുസലേമില്‍ പോലും ഇത്തരത്തില്‍ സംഭവിക്കില്ലെന്ന് ഒരു പ്രമുഖ മുസ്‌ലിം രാഷ്ട്രത്തിലെ വിദേശകാര്യമന്ത്രി തന്നോട് പറഞ്ഞിരുന്നുവെന്നും പ്രണബ് ആത്മകഥയില്‍ തുറന്നു പറയുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad