Type Here to Get Search Results !

Bottom Ad

കുമ്പളയിലെ നവവധുവിന്റെ മരണം: ഭര്‍ത്താവ് അറസ്റ്റില്‍

കാഞ്ഞങ്ങാട് (www.evisionnews.in): നവവധുവായ യുവതി രാവണേശ്വരത്തെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച കേസില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. രാവണേശ്വരം കളരിക്കാലിലെ സുരേഷാ (35)ണ് അറസ്റ്റിലായത്. കുമ്പള ബദ്‌രിയ നഗറിലെ നാരായണന്‍ -ദേവി ദമ്പതികളുടെ മകള്‍ വീണ(30) ജീവനൊക്കിയ കേസിലാണ് അറസ്റ്റ്.

ജനുവരി 18ന് ഉച്ചക്ക് രാവണേശ്വരത്തെ ഭര്‍തൃവീട്ടിലെ കിടപ്പ് മുറിയിലാണ് വീണയെ മരിച്ച നിലയില്‍ കണ്ടത്. നവംബര്‍ 29നാണ് ഇവര്‍ വിവാഹിതരായത്. ഭര്‍തൃവീട്ടിലെ പീഡനത്തെ സംബന്ധിച്ച് വീണ കുമ്പളയിലെ വീട്ടിലേക്ക് ഫോണ്‍ ചെയ്ത് അറിയിച്ചിരുന്നു. തുടര്‍ന്ന് വീണയെ കുമ്പളയിലേക്ക് കൂട്ടിക്കൊണ്ട് വരാനായി സഹോദരന്‍ നവീന്‍ കുമാര്‍ എത്തിയപ്പോഴാണ് വീണയുടെ മരണവിവരമറിഞ്ഞത്.

ഭര്‍തൃവീട്ടിലെ പീഡനമാണ് മരണത്തിന് പിന്നീലെന്ന് വീണയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സുരേഷിനെ ഹൊസ്ദുര്‍ഗ് സി.ഐ അറസ്റ്റുചെയ്തത്.


Keywords: Kasaragod-news-kand-arrest


Post a Comment

0 Comments

Top Post Ad

Below Post Ad