Type Here to Get Search Results !

Bottom Ad

ബദിയടുക്കയില്‍ കാര്‍ മരത്തിലിടിച്ച് കോട്ടയം സ്വദേശി മരിച്ചു

ബദിയടുക്ക (www.evisionnews.in): പെരഡാലയില്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഗുരുതരമായി പരിക്കേറ്റ വ്യാപാരി മരിച്ചു. കര്‍ണ്ണാടക ബള്ളാരിയിലെ വ്യാപാരിയും കോട്ടയം സ്വദേശിയുമായ ബിനുതോമസാ (44)ണ് മരിച്ചത്. 

ബദിയടുക്ക ചെന്നാര്‍ക്കട്ടയിലെ ജേഷ്ഠന്റെ വീട്ടിലേക്ക് സുഹൃത്ത് രൂപചന്ദ്രനൊപ്പം എത്തിയതായിരുന്നു ബിനുതോമസ്. ചൊവ്വാഴ്ച വൈകിട്ട് ബെള്ളാരിയിലേക്ക് തിരിച്ചു പോകുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച കാര്‍ പെരഡാല വളവില്‍ റോഡരികിലെ താഴ്ചയിലുള്ള മരത്തിലിടിക്കുകയായിരുന്നു. ബിനു തോമസിനെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ബുധനാഴ്ച രാവിലെയോടെമരിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന രൂപചന്ദ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. 

പി.എസ് തോമസ് -റോസമ്മ ദമ്പതികളുടെ മകനാണ് ബിനു. ബെള്ളാരിയിലെ ദന്ത ഡോക്ടര്‍ ബീനയാണ് ഭാര്യ. ഫെര്‍ണറ്റ് മകനാണ്. മറ്റു സഹോദരങ്ങള്‍: തോമസ് ജോണ്‍, ജോസഫ് വിന്‍സന്റ്, മോളി ലിയോ, ലിസി ഡിസൂസ, ഡെയ്‌സി ബാബു, ഷാലി മാത്യു, പ്രീതി.


Keywords: Kasaragod-news-badiyadukka-accident

Post a Comment

0 Comments

Top Post Ad

Below Post Ad