Type Here to Get Search Results !

Bottom Ad

ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡിഞ്ഞോ കോഴിക്കോട്ട് അപകത്തില്‍ നിന്ന് രക്ഷപ്പെട്ടു


കോഴിക്കോട് (www.evsionnews.in): ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡിഞ്ഞോ വന്‍ അപകടത്തില്‍ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു. നഗരത്തിലെ നടക്കാവില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. നടക്കാവ് ഗേള്‍സ് ഹയര്‍ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പരിപാടി കഴിഞ്ഞ് കണ്ണൂര്‍ റോഡിലേക്ക് പ്രവേശിക്കുമ്പോള്‍ റോഡില്‍ സ്ഥാപിച്ച ട്രാഫിക് സിഗ്നല്‍ പോസ്‌ററ് ഫുട്‌ബോള്‍ താരത്തിന്റെ കാറിന് മുന്നിലേക്ക് വീഴുകയായിരുന്നു. സംസ്ഥാനത്തിന്റെ അതിഥിയായ താരത്തിന് അകമ്പടി വന്ന പോലീസ് ജീപ്പ് കടന്നുപോയ ഉടനാണ് പോസ്‌ററ് തകര്‍ന്നത്. സിഗ്നല്‍ ലൈറ്റുകള്‍ റൊണാള്‍ഡിഞ്ഞോയുടെ കാറിന് മുന്നില്‍ ചിന്നിച്ചിതറി. ആരാധകരുടെ തിക്കും തിരക്കിലുമാണ് സിഗനല്‍ പോസ്റ്റ് തകര്‍ന്നു വീണത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad