Type Here to Get Search Results !

Bottom Ad

നാലപ്പാട് ട്രോഫി :റിയല്‍ അബുദാബി ജേതാക്കള്‍.


ദുബായ്: (www.evisionnews.in)രണ്ടാമത് ജിംഖാന നാലപ്പാട് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ ഫൈനല്‍ മത്സരത്തില്‍ ഇഫ്ക്ക നെല്ലറയെ ശക്തരായ റിയല്‍ അബുദാബി എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി . രണ്ടാമത് ജിംഖാന നാലപ്പാട് ട്രോഫിയില്‍ മുത്തമിട്ടു. കളിയുടെ അവസാന ഭാഗം വരെ ഗോള്‍ രഹിത സമനിലയില്‍ നിര്‍ത്തി അവസാന നിമിഷത്തില്‍ റിയല്‍ അബുദാബിയുടെ ഹാരിസിന്റെ മുന്നേറ്റത്തിലൂടെ നേടിയ ഒരു ഗോളാണ് റിയല്‍ അബുദാബിയെ ചാമ്പ്യന്മാരാക്കിയത്. 
ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി റിയല്‍ അബുദാബിയുടെ ജുനൈദും ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ കളിക്കാരനായി ഇഫ്ക്ക നെല്ലറയുടെമുഹമ്മദിനെയും തിരഞ്ഞെടുത്തു. 
സമാപന പരിപാടിയില്‍ അബ്ദുള്ള നാലപ്പാട് ജേതാക്കള്‍ക്ക് ട്രോഫി സമ്മാനിച്ചു. ബീ. എ. മഹ്മൂദ്, എം. എ. മുഹമ്മദ് കുഞ്ഞി, കെ. എസ്. അര്‍ഷാദ്, അഷ്‌റഫ് ബ്രിട്ടീഷ്, മുഹമ്മദ് കുഞ്ഞി കാദിരി, ഹനീഫ മരവയല്‍, അഷ്‌റഫ് ഒ. യു, അറഫാത്ത്, ഹനീഫ ടീ. ആര്‍, ഖാലിദ് എ. ആര്‍, അമീര്‍ കല്ലട്ര, അബ്ദുല്‍ അസീസ് സീ. ബീ, നിയാസ് തുടങ്ങിയവര്‍ ക്യാഷ് പ്രൈസുകളും വ്യക്തിഗത സമ്മാനങ്ങളും വിതരണം ചെയ്തു.




Post a Comment

0 Comments

Top Post Ad

Below Post Ad