Type Here to Get Search Results !

Bottom Ad

മീറ്റര്‍ ഘടിപ്പിക്കാത്ത ഓട്ടോറിക്ഷകള്‍ക്കെതിരെ നടപടി


കാസര്‍കോട്(www.evisionnews.in)ഫെയര്‍ മീറ്റര്‍ ഘടിപ്പിക്കാത്ത ഓട്ടേറിക്ഷകള്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പ് നടപടികള്‍ ആരംഭിച്ചു. കാസര്‍കോട് നഗരത്തിലും വിദ്യാനഗറിലും പരിസര പ്രദേശങ്ങളിലും ഫെയര്‍ മീറ്റര്‍ പ്രവര്‍ത്തിക്കാത്ത പത്തോളം ഓട്ടോകള്‍ക്കെതിരെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ കെ രാജീവന്‍ കേസ്സെടുത്തു. മീറ്റര്‍ ഘടിപ്പിക്കാതെ ഓടുന്ന ഓട്ടോകള്‍ അമിത ചാര്‍ജ്ജ് ഈടാക്കുന്നു എന്ന പരാതിയെ തുടര്‍ന്നാണ് മോട്ടോര്‍ വാഹനവകുപ്പ് പരിശോധന നടത്തിയത്. വിവിധ സ്റ്റാന്‍ഡുകളിലും സംഘം പരിശോധന നടത്തി. ടാക്‌സ് അടക്കാത്തതും ഫിറ്റ്‌നസ്സ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതുമായ നിരവധി വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.

എല്ലാ വാഹനങ്ങളും മീറ്റര്‍ ഘടിപ്പിച്ചേ ഓടാവൂവെന്ന് ആര്‍ ടി ഒ പി എച്ച് സാദിക്ക് അലി അറിയിച്ചു. എ എം വി ഐ സൂരജ് മൂര്‍ക്കോത്ത്, രമേശന്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു

Post a Comment

0 Comments

Top Post Ad

Below Post Ad