Type Here to Get Search Results !

Bottom Ad

മുട്ടക്കോഴി വിതരണം ചെയ്തു


ബദിയടുക്ക:(www.evisionnews.in) ഗ്രാമപഞ്ചായത്തിലെ മൃഗാശുപത്രിയില്‍ 400 ബി പി എല്‍ കുടുംബങ്ങള്‍ക്ക് മുട്ടക്കോഴി വിതരണം ചെയ്തു. ഓരോ കുടുംബത്തിനും ഏഴ് മുട്ടക്കോഴി വീതമാണ് വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് കെ എന്‍ കൃഷ്ണഭട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സൈബുന്നീസ അധ്യക്ഷത വഹിച്ചു. സ്‌റാറാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഹനീഫ് ഓസോണ്‍, വാര്‍ഡ് അംഗങ്ങളായ ബി ശാന്ത, ബാലകൃഷ്ണ ഷെട്ടി, വെറ്ററിനറി ഡോക്ടര്‍ ഇ ചന്ദ്രബാബു എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad