കാസർകോട്:(www.evisionnews.in) പി.കെ.കുഞ്ഞാലികുട്ടി നയിക്കുന്ന മുസ്ലിം ലീഗ് കേരള യാത്രയുടെ പ്രചരണാർത്ഥം കാസർകോട് നഗരത്തിലും പരിസര പ്രദേശങ്ങളിലും സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളും, മറ്റ് പ്രചരണ സാമഗ്രികളും വ്യാപകമായി നശിപ്പിച്ചതിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
കാസർകോട് നടന്ന പരിപാടി മുസ്ലിം ലീഗ് ജില്ലാ ട്രഷറർ എ.അബ്ദുൾ റഹ്മാൻ ഉദ്ഘാടനം ചെയ്തു.യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്തീൻ കൊല്ലമ്പാടി അദ്യക്ഷത വഹിച്ചു.കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഇരുട്ടിന്റെ മറവിലാണ് വ്യാപകമായി പ്രചരണ ബോർഡുകൾ നശിപ്പിച്ചത്
ഇത്തരം സാമൂഹ്യ ദ്രോഹികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ പോലീസ് അധികാരികൾ മുമ്പോട്ട് വരണമെന്ന് യോഗം ആവശ്യപ്പെട്ടു.
സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, അബ്ദുല്ല കുഞ്ഞി ചെർക്കള, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗർ, അഷ്റഫ് എടനീർ, നാസർചായിന്റടി, മമ്മു ചാല, ഹമീദ് ബെദിര, ഹാരിസ് പട്ട്ള, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, ഹാരിസ് തായൽ,നൗഷാദ് മീലാദ് പ്രസംഗിച്ചു
Post a Comment
0 Comments