കാസര്‍കോട്:(www.evisionnews.in) ടെബോ വാനില്‍ കാളകളെ കയറ്റിക്കൊണ്ടു പോകുമ്പോള്‍ തടയുകയും ഡ്രൈവറേയും മറ്റ് ആളുകളേയും മര്‍ദ്ധിക്കുകയും ചെയ്ത സംഭവത്തില്‍ കര്‍ശന നടപടി സ്വീകരക്കണമെന്ന് പി കരുണാകരന്‍ എംപി ആവശ്യപ്പെട്ടു. കാസര്‍ഗോഡ് ഷിരിബാഗിലു ആസാദ് നഗറില്‍ ഞായറാഴ്ചയാണ് വൈകീട്ട് ആറോടെയാണ് സംഭവം.ഉളിയത്തടുക്കയില്‍ നിന്ന് ആരിക്കാടിയിലേക്ക് പോവുകയായിരുന്ന മഞ്ചത്തടുക്കയിലെ അബ്ദുള്ളയുടെ മകന്‍ അഷറഫ്(30),ഡ്രൈവര്‍ മുഹമ്മദ്കുഞ്ഞി,ഹമീദ് ചട്ടഞ്ചാല്‍(50) എന്നിവരെയാണ് മുപ്പതോളം വരുന്ന ബി.ജി.പി-ആര്‍.എസ്സ്.എസ്സ് സംഘം ആക്രമിച്ചത്.വര്‍ഗ്ഗീയ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ഈ നീക്കത്തിനെതിരെ നടപടി അനിവാര്യമാണ്. എല്ലാ ജനാധിപത്യ വിശ്വാസികളും ഈ അക്രമത്തില്‍ പ്രതിഷേധിക്കണം. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കരുതല്‍ നടപടികള്‍ പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാവണം.
Post a Comment
0 Comments