Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരം ഉപജില്ലാ വിദ്യാരംഗം സാഹിത്യോല്‍സവം നടത്തി


മഞ്ചേശ്വരം:(www.evisionnews.in) ഉപജില്ലാ വിദ്യാരംഗം സാഹിത്യോല്‍സവം പൈവളിഗെ നഗര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ചു. കാസര്‍കോട് എസ് എസ് എ, മഞ്ചേശ്വരം ബി ആര്‍ സി, മഞ്ചേശ്വരം ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടി മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ കെ എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. പൈവളിഗെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി ഭാരതി ഷെട്ടി അധ്യക്ഷത വഹിച്ചു. മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയല്‍ ഗവ: കോളേജ് റിട്ട: പ്രിന്‍സിപ്പല്‍ പി എന്‍ മൂഡിത്തായ മുഖ്യാതിഥി ആയിരുന്നു. പൈവളിഗെ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുനിത വാള്‍ട്ടി ഡിസൂസ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫാത്തിമത്ത് സൗറ, ആര്‍ എം എസ് എ അസി: പ്രൊജക്ട് ഓഫീസര്‍ കെ ശ്രീനിവാസ, എസ് എസ് എ മഞ്ചേശ്വരം ഉപജില്ലാ പ്രൊജക്ട് ഓഫീസര്‍ വിജയകുമാര്‍, പി ടി എ പ്രസിഡണ്ട് ലോറന്‍സ് ഡിസൂസ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു. സാഹിത്യോല്‍സവം സമാപന പരിപാടി പെരള എസ് എന്‍ എച്ച് എസ് എസ് റിട്ട: പ്രിന്‍സിപ്പല്‍ വി ബി കുളമറുവ ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം എ ഇ ഒ നന്ദികേശന്‍ അധ്യക്ഷത വഹിച്ചു. പൈവളിഗെ നഗര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് വിശ്വനാഥന്‍ കുമ്പള വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.സാഹിത്യോല്‍സവത്തില്‍ വിവിധ സ്‌കൂളുകളെ പ്രതിനിധീകരിച്ച് 365 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad