Type Here to Get Search Results !

Bottom Ad

എം.ഐ.സി കോളേജ് മാഗസിന്‍ 'കാര്‍ പേഡിയം' പ്രകാശനം ചെയ്തു


ചട്ടഞ്ചാല്‍ :(www.evisionnews.in) എം ഐ സി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് മാഗസിന്‍ 'കാര്‍ പേഡിയം' പ്രകാശനം ചെയ്തു . യു എം അബ്ദുള്‍ റഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു . ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ കോര്‍ദോവ എഡ്യുക്കേഷന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കെ.ബി എം ശരീഫിന് ആദ്യ പ്രതി നല്‍കി പ്രകാശനം ചെയ്തു .പ്രിന്‍സിപ്പാള്‍ ഡോ.കെ പി അജയകുമാര്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.ഡി കബീര്‍ , പി.ടി.എ വൈസ് പ്രസിഡന്റ് ഇ അബൂബക്കര്‍ ഹാജി എന്നിവര്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു . സ്റ്റാഫ് എഡിറ്റര്‍ അനുജിത്ത് ശശിധരന്‍ മാഗസിന്‍ പരിചയപ്പെടുത്തി . ഇബ്രാഹിം പള്ളങ്കോട് മുഖ്യ പ്രഭാഷണം നടത്തി . സ്റ്റാഫ് സെക്രട്ടറി എം.കെ ദീപ , ഉസാം പള്ളങ്കോട്, മുഹ്ത സിംബില്ലാ , അബ്ദുല്ലാ ജംഷാദ് , മുര്‍ഷിദ് മുഹമ്മദ് , മുബഷിര്‍ , ഫവാസ് ,അഖിലേഷ്.ടി, ഇര്‍ഷാദ് പ്രസംഗിച്ചു . സ്റ്റുഡന്റ് എഡിറ്റര്‍ മുഹമ്മദ് കുഞ്ഞി സ്വാഗതവും അനസ് ബി.കെ നന്ദിയും പറഞ്ഞു .

Post a Comment

0 Comments

Top Post Ad

Below Post Ad