Type Here to Get Search Results !

Bottom Ad

മുഹമ്മദ് നബി ലോകം കണ്ട ഏറ്റവും വലിയ സ്ത്രീ വിമോചകന്‍ ജമാഅത്തെ ഇസ്ലാമി വനിതാ സംഗമം


കാഞ്ഞങ്ങാട്:(www.evisionnews.in) മുഹമ്മദ് നബിയോടുള്ള യഥാര്‍ത്ത സ്‌നേഹം പ്രകടിപ്പിക്കേണ്ടത് നബിയുടെ ചര്യ പിന്‍പറ്റിക്കൊണ്ടാണ്. തങ്ങള്‍ക്ക് കാലങ്ങളായി സമൂഹം നിഷേധിച്ച അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ സ്ത്രീ സമൂഹം എല്ലാ കാലത്തും ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത് മുഹമ്മദ് നബിയോടാണ്. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന സമിതിയംഗം ശഫിയ ശറഫിയ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം 'മുഹമ്മദ് നബി; മാതൃകാ ജീവിതം' എന്ന വിശയത്തില്‍ സംഘടിപ്പിച്ച സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവര്‍.

പരിപാടിയില്‍ ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ലാ സെക്രട്ടറി നൂര്‍ആയിശ അധ്യക്ഷത വഹിച്ചു.ജമാഅത്തെ ഇസ്ലാമി കാഞ്ഞങ്ങാട് ഏരിയാ കണ്‍വീനര്‍ അനീസാ മഹമൂദ് ഖുര്‍ആന്‍ ക്ലാസെടുത്തു. ജി.ഐ.ഒ ജില്ലാ പ്രസിഡണ്ട് ഡോ. ഷഫ്‌ന മൊയ്തു ആശംസകളര്‍പ്പിച്ചു. ഖുര്‍ആന്‍ സ്റ്റടി സെന്റര്‍ പരിക്ഷാ വിജയികള്‍ക്ക് സമ്മാനദാനവും നടന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad