കാസര്‍കോട് (www.evisionnews.in): നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് ലാവ്‌ലിന്‍ കേസ് തടസമാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ബുധനാഴ്ച രാവിലെ പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരക്കുന്നത് ജനപ്രാതിനിധ്യ നിയമങ്ങളും ചട്ടങ്ങളും പ്രകാരമാണ്. ഏതെങ്കിലും കോടതിയില്‍ കേസുള്ളതിനാല്‍ സ്ഥാനാര്‍ത്ഥി അയോഗ്യനായിരിക്കണമെന്നില്ല. ഇക്കാര്യത്തില്‍ ധാര്‍മികത വിഷയമാക്കുന്നവര്‍ക്ക് രാഷ്ട്രീയ താല്‍പര്യങ്ങളും ഗൂഢലക്ഷ്യങ്ങളുമാണുള്ളത്. സിബിഐയുടെ തിരുവനന്തപുരം കോടതി വിധിപ്രകാരം പിണറായി അടക്കമുള്ളവര്‍ നിലവില്‍ ലാവ്‌ലിന്‍ കേസില് കുറ്റവിമുക്തരാണെന്നും കാനം ഓര്‍മിപ്പിച്ചു. എസ്എന്‍സി ലാവ്‌ലിന്‍ അഴിമതിക്കേസ് കേരളീയ സമൂഹത്തില്‍ ഒരു കഥയല്ലാതായി മാറിയിരിക്കുകയാണെന്നും കാനം പറഞ്ഞു.
യുഡിഎഫ് സര്‍ക്കാറിന്റെ മദ്യനയം വികലവും അശാസ്ത്രീയവുമാണ്. ഈ നയത്തെ സംബന്ധിച്ച് എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ പ്രത്യേകമായി ചര്‍ച്ചചെയ്ത് ഇതിന്മേല്‍ ഒരു തീരുമാനമെടുക്കും. മദ്യനിരോധനമല്ല, മദ്യവര്‍ജ്ജനമാണ് ഇടതുപക്ഷം മുന്നോട്ടു വെക്കുന്നത്. യുഡിഎഫിന്റെ മദ്യനയംമൂലം സംസ്ഥാനത്ത് മദ്യഉപഭോഗം വര്‍ധിച്ചു. കേരളത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ബാറുകള്‍ അടക്കമുള്ള മദ്യശാലകള്‍ പൂട്ടിയപ്പോള്‍ കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകത്തില്‍ പുതുതായി ഇക്കഴിഞ്ഞ ആഴ്ച 1500 ഷാപ്പുകള്‍ തുറക്കുകയാണ് ചെയ്തത്. ഇതാണ് മദ്യം സംബന്ധിച്ച കോണ്‍്രസിന്റെ നയമെന്നും കാനം പരിഹസിച്ചു.
പത്രസമ്മേളനത്തില്‍ ഇ ചന്ദ്രശേഖരന്‍ എം.എല്‍.എ, ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ പങ്കെടുത്തു.
Keywords: Kasaragod-news-kanam-rajendran-mla
Post a Comment
0 Comments