Type Here to Get Search Results !

Bottom Ad

ഹിന്ദു യുവതിയെ പ്രണയിച്ച യുവാവിനെ ബന്ധുക്കള്‍ തല്ലിക്കൊന്നു.


ചെന്നൈ:(www.evisionnews.in)ഹിന്ദു യുവതിയെ പ്രണയിച്ച യുവാവിനെ ബന്ധുക്കള്‍ തല്ലിക്കൊന്ന് റെയിലില്‍ തള്ളിയെന്ന് ബന്ധുക്കള്‍.സേലത്തെ ഒമലൂര്‍ റെയില്‍പാളത്തിലാണ് തലക്ക് ഗുരുതരമായ പരിക്കുകളോടെ യുവാവിന്റെ ജഡം കണ്ടെത്തിയത്. ഓട്ടോറിക്ഷ ഡ്രൈവറായ സെയ്ദ് ഇസ്മയിലിന്റ(24)മൃതദേഹമാണ് റെയില്‍പാളത്തില്‍ കണ്ടെത്തിയത്.ഒരു ഫോണ്‍ കോളിനെ തുടര്‍ന്ന് വ്യാഴാഴ്ച വീട്ടില്‍ നിന്നും പോയ ഇസ്മയിലിന്റെ മൃതദേഹം റെയില്‍പാളത്തിലുണ്ടെന്ന് അറിയിച്ച് മറ്റൊരു ഫോണ്‍കോള്‍ ലഭിച്ചപ്പോഴാണ് മകന്റെ മരണവിവരം അറിഞ്ഞെതെന്ന് പിതാവ് സയിദ് സുല്‍ത്താന്‍ പറഞ്ഞു.

വീട്ടീല്‍ നിന്ന് ഒരുകിലോമീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. കാമുകിയുടെ ബന്ധുക്കളാണ് മകനെ കൊലപ്പെടുത്തിയതെന്ന് സയിദ് സുല്‍ത്താന്‍ പറയുന്നു. മൂന്ന് ദിവസം മുമ്പ് കമലപുരത്ത് വെച്ച് തന്റെ മകനെ അജ്ഞാത സംഘം കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. മൃതദേഹം ഗവ.മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട്‌കൊടുത്തു.ധര്‍മ്മപ്പുരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
Tags

Post a Comment

0 Comments

Top Post Ad

Below Post Ad