Type Here to Get Search Results !

Bottom Ad

പ്രാദേശിക പത്രലേഖകരെ അവഗണിക്കാനാവില്ല:ഡോ.സെബാസ്റ്റിയന്‍ പോള്‍


കാസര്‍കോട് :(www.evisionnews.in)വാര്‍ത്തകളെ അര്‍ത്ഥവത്തും സമ്പുഷ്ടവുമാക്കുന്നത് പ്രാദേശിക പത്രലേഖകരാണെന്നും പ്രാദേശിക പത്രപ്രവര്‍ത്തനത്തെ അവഗണിക്കാനാവില്ലെന്നും മാധ്യമ ചിന്തകനും മുന്‍ എം.പിയുമായ ഡോ.സെബാസ്റ്റിയന്‍പോള്‍. മലയാള മനോരമ കേരളത്തില്‍ വേരുറപ്പിച്ചത് പ്രാദേശിക വാര്‍ത്തകളിലൂടെയാണ് .മാധ്യമ സ്വാതന്ത്ര്യം ജനാതിപത്യത്തിന്റെ ജീവവായുവാണ് എന്നാലിന്ന് മാധ്യമ സ്വാതന്ത്ര്യം ഏത് നിമിഷവും കവര്‍ന്നെടുക്കപ്പെട്ടേക്കാമെന്നും സെബാസ്റ്റ്യന്‍പോള്‍ മുന്നറിയിപ്പ് നല്‍കി.
മാധ്യമ രംഗത്തെ തൊഴില്‍ സംസ്‌ക്കാരം വലിയ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. കൂടെക്കൂടെ മാധ്യമ സ്ഥാപനങ്ങള്‍ മാറുവാന്‍ കഴിയുന്നത് മാധ്യമ രംഗത്തുണ്ടായ മാറ്റംമൂലമാണ്. അച്ചടി മാധ്യമങ്ങള്‍ ഇല്ലാതാകുമെന്ന ഭയം ഇന്ന് നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ അതിനെകുറിച്ച് ഒരിക്കലും ചിന്തിക്കാന്‍ കഴിയില്ല. ജനാധിപത്യത്തിന്റെ കളിത്തൊട്ടിലായാണ് പത്രങ്ങള്‍ അറിയപ്പെടുന്നത്. 400 വര്‍ഷത്തിലേറെ പഴക്കം പത്രങ്ങള്‍ക്കുണ്ട്. സോഷ്യല്‍ മീഡിയയിലൂടെമാത്രം കിട്ടുന്ന അറിവ് പരിമിതമാണ്. പത്രങ്ങളോടൊപ്പം ടെലിവിഷനും വലിയ ഭീഷണി നേരിടുന്നുണ്ട്. ഓണ്‍ലൈന്‍ മാധ്യമ രംഗം വളര്‍ന്നുകൊണ്ടിരിക്കുന്നു. ഇത്തരം സാഹചര്യത്തില്‍ മാധ്യമരംഗം സംരക്ഷിക്കപ്പെടേണ്ടതാണ്. പ്രാദേശിക വാര്‍ത്തകളുടെ പേരിലാണ് അച്ചടി മാധ്യമങ്ങളുടെ വളര്‍ച്ചയ്ക്ക് കാരണം.  പ്രവര്‍ത്തകര്‍തന്നെയാണ് ഓരോ പത്രങ്ങളുടേയും ശക്തി. കാസര്‍കോട്ടെ കെ കൃഷ്ണന്റെ കാലത്തുണ്ടായ മാധ്യമ പ്രവര്‍ത്തനം ഇന്നത്തെ സാഹചര്യത്തില്‍ എടുത്തുപറയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

കാസര്‍കോട് പ്രസ്‌ക്ലബ്ബ് സ്ഥാപകനേതാവ് കെ.കൃഷ്ണന്റെ ചരമവാര്‍ഷിക ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലയിലെ പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയ കെ.കൃഷ്ണന്റെ പേരിലുള്ള അവാര്‍ഡ് പ്രദീപ് നാരായണന് (മാതൃഭൂമി ) സെബാസ്റ്റ്യന്‍പോള്‍ സമ്മാനിച്ചു.സുപ്രഭാതം എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എ.സജീവന്‍ കൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി.
പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് തയ്യാറാക്കിയ സുവനീര്‍ യൂണിയന്‍ സംസ്ഥാന സെക്രട്ടറി സി.നാരായണന് നല്‍കി സെബാസ്റ്റ്യന്‍പോള്‍ പ്രകാശനം ചെയ്തു. മുന്‍ നഗരസഭ ചെയര്‍മാനും ട്രേഡ് യൂണിയന്‍ നേതാവുമായ എ. അബ്ദുല്‍ റഹ്മാന്‍, പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ട്രഷറര്‍ എം.ഒ വര്‍ഗ്ഗീസ് എന്നിവര്‍ സംസാരിച്ചു.പ്രസിഡണ്ട് സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി രവീന്ദ്രന്‍ രാവണേശ്വരം സ്വാഗതവും വിനോദ് പായം നന്ദിയും പറഞ്ഞു

Tags

Post a Comment

0 Comments

Top Post Ad

Below Post Ad