Type Here to Get Search Results !

Bottom Ad

കെ. കൃഷ്ണന്‍ അവാര്‍ഡ് ദാനവും സുവനീര്‍ പ്രകാശനവും ഡോ. സെബാസ്റ്റ്യന്‍പോള്‍ നിര്‍വഹിക്കും

കാസര്‍കോട്:(www.evisionnews.in) പ്രസ്‌കഌബ്ബിന്റയും പത്രപ്രവര്‍ത്തക യൂണിയന്റെയും സ്ഥാപക നേതാവായ കെ. കൃഷ്ണന്റെ അനുസ്മരണവും അവാര്‍ഡ് ദാനവും സുവനീര്‍ പ്രകാശനവും ജനുവരി 25ന് വൈകിട്ട് മൂന്നിന് പ്രസ്‌ക്‌ളബ്ബ് ഹാളില്‍ നടക്കും. 
ജില്ലയിലെ പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് പ്രസ്‌ക്‌ളബ്ബ് ഏര്‍പെടുത്തിയ കെ കൃഷ്ണന്‍ അവാര്‍ഡ് വിതരണവും കെ.യു.ഡബ്‌ള്യൂ ജെ. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തയാറാക്കിയ സുവനീറിന്റെ പ്രകാശനവും പ്രശസ്ത മാധ്യമ നിരൂപകനും പ്രഭാഷകനും മുന്‍എം.പിയുമായ ഡോ. സെബാസറ്റിയന്‍പോള്‍ നിര്‍വഹിക്കും. കെ. കൃഷ്ണന്‍ അനുസ്മരണം സുപ്രഭാതം എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എ സജീവന്‍ നിര്‍വഹിക്കും. കെ. യു. ഡബഌയു. ജെ സംസ്ഥാന ജനറല്‍ സെക്രട്ടറി സി. നാരായണന്‍ സുവനീര്‍ ഏറ്റുവാങ്ങും. സംസ്ഥാന ട്രഷറര്‍ എം. ഒ വര്‍ഗീസ്, എസ്.ടി.യു. സംസ്ഥാന വൈസ് പ്രസിഡന്റ് എ. അബ്ദുറഹിമാന്‍ എന്നിവര്‍ സംസാരിക്കും. പ്രസ്‌ക്‌ളബ്ബ് പ്രസിഡന്റ് സണ്ണിജോസഫ് അധ്യക്ഷത വഹിക്കും.


Post a Comment

0 Comments

Top Post Ad

Below Post Ad