Type Here to Get Search Results !

Bottom Ad

രണ്ട് സ്പാനുകളുടെ പ്രവർത്തി ബാക്കി: കോട്ടപ്പുറം പാലം യാഥാർത്ഥ്യമാക്കുന്നു

evisionnews

റാഷിദ് പൂമാദം
കോട്ടപ്പുറം :(www.evisionnews.in) ദീർഘ നാളത്തെ മുറവിളിക്കൊടുവിൽ കോട്ടപ്പുറം പാലം യാഥാർത്ഥ്യമാകുന്നു. ചെറുവത്തൂർ ഗ്രാമ പ്രദേശങ്ങളിലെ ജനങ്ങൾക്ക് നിലേശ്വരം നഗരവുമായി എളുപ്പത്തിൽ ബന്ധപ്പെടുവാൻ കഴിയുന്ന കോട്ടപ്പുറം പാലത്തിന്റെ പ്രവർത്തികൾ ദ്രുതഗതിയിലാണ് പുരോഗമിക്കുന്നത്.

ഇരുഭാഗങ്ങളിലേക്കും പ്രവർത്തികൾ പൂർത്തിയായെങ്കിലും മധ്യഭാഗത്തുള്ള രണ്ട് സ്പാനുകളുടേയും ഒരു തൂണിന്റെയും ജോലികളാണ് പൂർത്തിയാവാനുള്ളത്. ഇരു ഭാഗങ്ങളിലും കൈ വരികളുടെ നിർമ്മാണവും പൂർത്തിയായി മാർച്ച് മാസം ആദ്യ വാരത്തിൽ ഉദ്ഘാടനം ചെയ്യുന്ന നിലയിലാണ് പ്രവർത്തികൾ പുരോഗമിക്കുന്നത്.

ചെറുവത്തൂർ, പടന്ന, വലിയപറമ്പ് എന്നീ ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങൾക്ക് നിലേശ്വരം നഗരത്തിലെത്തുന്നതിന് വേണ്ടി പത്ത് വർഷം മുമ്പാണ് കോട്ടപ്പുറം പാലത്തിന് തറക്കല്ലിട്ടത്. രണ്ട് വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കുമെന്ന് തറക്കല്ലിടൽ സമയത്ത് മന്ത്രി പി.ജെ.ജോസഫ് ഉറപ്പ് നൽകിയിരുന്നുവെങ്കിലും നിരവധി സമരങ്ങൾക്കും പ്രക്ഷോഭങ്ങൾക്കുമൊടുവിൽ വർഷങ്ങൾ കഴിഞ്ഞാണ് നിർമ്മാണം പൂർത്തിയാകുന്നത്. നിലേശ്വരത്ത് നിന്നും പയ്യന്നൂരിലേക്ക് ദേശീയ പാതയ്ക്ക് സമാന്തരമായി ഉപയോഗിക്കുവാൻ കഴിയുന്ന രീതിയിൽ ഭാവിയിൽ നിലേശ്വരം - പയ്യന്നൂർ തീരദേശ ഹൈവേയായും ഈ റോഡിനെ ഉപയോഗിക്കുവാൻ കഴിയും.

പാലം ഗതാഗതത്തിന് തുറക്കുന്നതോടെ മാവിലാക്കടപ്പുറം, ചെറുവത്തൂർ,പടന്ന, തൃക്കരിപ്പൂർ, പയ്യന്നൂർ, വലിയപ്പറമ്പ്, എന്നിവിടങ്ങളിൽ നിന്നും നിലേശ്വരം നഗരത്തിലേക്ക് ബസ് സർവ്വീസ് തുടങ്ങാൻ കഴിയും.

keywords :kottapuram-bridge-work-finsh-soon
Tags

Post a Comment

0 Comments

Top Post Ad

Below Post Ad