Type Here to Get Search Results !

Bottom Ad

സംഘ് പരിവാർ നശിപ്പിക്കുന്നത് രാഷ്ട്രത്തിന്റെ ബഹുസ്വര സംസ്കാരത്തെ - ടി. ശാക്കിർ വേളം .

മഞ്ചേശ്വരം:(www.evisionnews.in) നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സംഘ് പരിവാര്‍ രാജ്യത്തിന്റെ അധികാരം കൈയ്യാളിയതു മുതല്‍ രാജ്യത്തിന്റെ ബഹുസ്വര, ജനാധിപത്യ മതേതര മൂല്യങ്ങള്‍ കനത്ത വെല്ലുവിളികള്‍ നേരിടുകയാണെന്നും രാജ്യത്തെ പിന്നാക്ക, ന്യൂപനക്ഷ, ദലിത് സമൂഹങ്ങളുടെ സാംസ്‌കാരികത്തനിമകളും വൈവിധ്യങ്ങളും ചോദ്യം ചെയ്യപ്പെട്ടുക്കൊണ്ടിരിക്കുകയാണെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ടി.ശാക്കിർ വേളം .

"സംഘ് പരിവാർ കാലത്തും ഇന്ത്യക്ക് ജീവിച്ചേ പറ്റൂ " എന്ന തലക്കെട്ടിൽ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് നടത്തുന്ന കാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം മഞ്ചേശ്വത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചരിത്രകാരന്‍മാരും അക്കാഡമീഷ്യന്‍മാരുമായ നിരവധി പേര്‍ ഇതിനകം കൊലചെയ്യപ്പെട്ടു. സംഘ്പരിവാര്‍ ഉദ്ദേശിക്കുന്ന വിധത്തിലുള്ള ഏകമുഖ രാഷ്ട്ര നിര്‍മാണത്തിനു വേണ്ടി ചരിത്രത്തെ തന്നെ അപനിര്‍മിച്ചു

കൊണ്ടിരിക്കുന്നു. ഭരണ, ഉദ്യോഗസ്ഥ തലങ്ങളില്‍ സംഘ്പരിവാര്‍ അജണ്ടകള്‍ നടപ്പിലാക്കാവുന്നവരെ നിയമിക്കുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നതായും പിന്നാക്ക, ദലിത്, ന്യൂനപക്ഷ വിഭാഗങ്ങളെ അപരസ്ഥാനത്ത് നിര്‍ത്തുന്ന സമീപനമാണ് ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത് കടുത്ത അരക്ഷിതാവസ്ഥയിലാണ് ഇത്തരം വിഭാഗങ്ങള്‍ രാജ്യത്ത് ജീവിച്ചു

കൊണ്ടിരിക്കുന്നത്.

ഫാഷിസത്തിനെതിരെയുള്ള മുഖ്യധാരാ രാഷ്ട്രീയ പ്രതിരോധങ്ങള്‍ ദുര്‍ബലമാകുന്ന കാഴ്ചയാണ് ദേശീയതലത്തില്‍ കാണുന്നത്.

കേരളത്തിലും ചുവടുറപ്പിക്കുന്നതിന് വേണ്ടി ബോധപൂര്‍വമായ നീക്കങ്ങള്‍ സംഘ് പരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്നു. വര്‍ഗീയ ധ്രൂവീകരണത്തിനായുള്ള ശ്രമങ്ങള്‍ വ്യാപകമാണ്. ഫാഷിസത്തിനെതിരായ വിപുലമായ മുന്നണികള്‍ ഉയര്‍ന്നു വരേണ്ടുതുണ്ട്. അഭിപ്രായ വ്യത്യാസങ്ങള്‍ പ്രസക്തമല്ലാത്ത വൈവിധ്യങ്ങള്‍ സഹവര്‍ത്തിക്കുന്ന സമര മുന്നണികള്‍, ഇസ്‌ലാം ഭീതിയെ ഉപകരണമാക്കിയാണ് ഇപ്പോള്‍ ഫാഷിസം മുന്നേറിക്കൊണ്ടിരിക്കുന്നത്. അതിനോട് നിലാപാട് സ്വീകരിച്ചും അതിനെ തടഞ്ഞു നിര്‍ത്തിയും മാത്രമേ ഫാഷിസത്തെ

പ്രതിരോധിക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു.സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് സി.എ.യൂസുഫ് അധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറി മിർസാദ് റഹ്മാൻ, ജില്ലാ വൈസ് പ്രസിഡന്റ് സിയാസുദ്ദീൻ ഇബ്നു ഹംസ, അബ്ദുൽ ഖാദർ ചട്ടഞ്ചാൽ , എൻ.എം.റിയാസ് തുടങ്ങിയവർ പ്രസംഗിച്ചു. മൂസ ഇംറാൻ സ്വാഗതവും മുഹമ്മദ് ബഷീർ നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad