കാസര്‍കോട്:(www.evisionnews.in) റെസ്റ്റ് ഹൗസിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ഒരു ബ്ലോക്ക് കൂടി നിര്‍മിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. കാസര്‍കോട് പൊതുമരാമത്ത് റെസ്റ്റ് ഹൗസിനുവേണ്ടി പുതുതായി നിര്‍മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
യാത്രക്കാരുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ് സംസ്ഥാനത്ത് പൊതുമരാമത്ത് റെസ്റ്റ് ഹൗസുകളുടെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നത്. പൊതുമരാമത്ത് പ്ലാന്‍ ഫണ്ട് ഉപയോഗിച്ചാണ് 72 ലക്ഷം രൂപ ചെലവില്‍ കാസര്‍കോട് റെസ്റ്റ് ഹൗസിന് രണ്ടു നില കെട്ടിടം നിര്‍മിച്ചത്. എട്ട് മുറികളും മീറ്റിംഗ് ഹാളും ടോയ്‌ലറ്റ് സൗകര്യവുമുള്ള കെട്ടിടമാണിത്.
ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷത വഹിച്ചു. കാസര്‍കോട് പൊതുമരാമത്ത് കെട്ടിട വിഭാഗം അസി: എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ യു.കെ രവികുമാര്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. എം എല്‍ എമാരായ ഇ ചന്ദ്രശേഖരന്‍, പി.ബി അബ്ദുര്‍ റസാഖ്, സിഡ്‌കോ ചെയര്‍മാന്‍ സി.ടി അഹമ്മദലി, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ചായിന്റടി, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ഹക്കീം കുന്നില്‍, വി. രാജന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ സജിത് എന്നിവര്‍ സംസാരിച്ചു. പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ പി.കെ ബാബു സ്വാഗതവും കെട്ടിട വിഭാഗം അസി: എഞ്ചിനീയര്‍ കെ.വി മനോജ് കുമാര്‍ നന്ദിയും പറഞ്ഞു.
Post a Comment
0 Comments