ദുബായ്: (www.evisionnews.in)നെല്ലിക്കുന്ന് മുഹയുദ്ദീന്‍ ജമാഅത്ത് കമ്മിറ്റിയുടെ പ്രസിഡന്റ് ഇബ്രാഹിം ഹാജി കേളുവളപ്പ്, മുന്‍ സെക്രട്ടറി ബി എം അബ്ദുല്‍റഹീം എന്നിവരെ ദുബായ്- നെല്ലിക്കുന്ന് ജമാഅത്ത് കമ്മിറ്റി അനുസ്മരിച്ചു. നിസ്വാര്‍ത്ഥതയും ആത്മാര്‍ത്ഥതയും കൈമുതലാക്കിയ ഇവരുടെ ആകസ്മിക മരണം ജമാഅത്തിന് കനത്ത നഷ്ടമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.പ്രാര്‍ത്ഥനയും ദിഖ്റ് മജ്ലിസും നടത്തി.കമ്മിറ്റി പ്രസിഡന്റ് ഇബ്രാഹിം തൈവളപ്പ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി ഷാഫി കോട്ട്, ട്രഷറര്‍ എ എച്ച് സാബിര്‍ നെല്ലിക്കുന്ന്, അബ്ബാസ് കൊളങ്കര, എ യു ഇബ്രാഹിം, ഇക്ബാല്‍ കാസി, തസലീ ബല്‍ക്കാട്,കുഞ്ഞാമു തൈവളപ്പ്, മുഹമ്മദ് കുഞ്ഞി പുന, മൊയ്തു പാദാര്‍, ലത്തീഫ് വെല്‍ഫിറ്റ്, മുഹമ്മദലി ബാജി, അന്‍വര്‍ മുക്രി, മിഷാദ് പുരണം സംസാരിച്ചു.
Post a Comment
0 Comments