Type Here to Get Search Results !

Bottom Ad

20രൂപക്ക് 20 ലിറ്റര്‍ വെള്ളം കാസര്‍കോട് നഗരസഭയുടെ പ്യൂര്‍ വാട്ടര്‍ പദ്ധതി


കാസര്‍കോട് :(www.evisionnews.in)രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന കാസര്‍കോട് നഗരവാസികളുടെ പ്രശ്‌നം പരിഹരിക്കുക എന്ന ഉദ്ദേശത്തോടെ കാസര്‍കോട് നഗരസഭ നടപ്പിലാക്കിവരുന്ന നൂതനപദ്ധതിയാണ് 'പ്യൂര്‍ വാട്ടര്‍ കാസര്‍കോട്' കാസര്‍കോട്ടെ ജനങ്ങള്‍ക്ക് ആശ്വാസമാകുന്നു. പദ്ധതിയുടെ കീഴില്‍ നഗരവാസികള്‍ക്ക് 20 ലിറ്റര്‍ ശുദ്ധീകരിച്ച കുടിവെള്ളം 20 രൂപയ്ക്ക് വീടുകളിലും, സ്ഥാപനങ്ങളിലും എത്തിച്ചു നല്‍കുവാനാണ് തീരുമാനിച്ചിട്ടുള്ളത്.
ഇതിനായി 201516 വര്‍ഷത്തെ പ്ലാന്‍ ഫണ്ടില്‍ 21 ലക്ഷം രൂപ നീക്കിവെക്കുകയും പദ്ധതിക്കു ഡിപിസി അംഗീകാരം ലഭ്യമാകുകയും ചെയ്തിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശാടിസ്ഥാനത്തില്‍ നോഡല്‍ ഏജന്‍സിയായ സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ വിദ്യാനഗറിലുള്ള നഗരസഭ വ്യവസായ പാര്‍ക്കില്‍ പ്ലാന്റ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ നഗരസഭ ചെയര്‍മാനായ ടി.ഇ അബ്ദുല്ല 2015 ഒക്ടോബര്‍ രണ്ടിന് ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്യുകയായിരുന്നു.
ഏഴ് ഘട്ടങ്ങളിലായി ശുദ്ധീകരണം നടത്തിയ കുടിവെള്ളമാണ് വീടുകളിലും, സ്ഥാപനങ്ങളിലും എത്തിച്ചു കൊടുക്കുന്നത്. നഗരവാസികള്‍ക്കും, നഗരത്തില്‍ എത്തുന്നവര്‍ക്കും ശുദ്ധമായ കുടിവെള്ളം ചുരുങ്ങിയ നിരക്കില്‍ ലഭ്യമാകണമെന്ന മുന്‍ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ലയുടെ സ്വപ്ന പദ്ധതിയാണിത്. നഗരസഭ കുടുംബശ്രീ സി.ഡി.എസിലെ അഞ്ചംഗ ഗ്രൂപ്പാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്. ഇതിനു വേണ്ടി പ്രത്യേക വാഹനവും ഗ്രൂപ്പ് വാങ്ങിയിട്ടുണ്ട്. പദ്ധതി വന്‍ വിജയമാണെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം, മുന്‍ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല, വൈസ് ചെയര്‍മാന്‍ എല്‍ എ മഹ് മൂദ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ എം അബ്ദുര്‍ റഹ് മാന്‍, കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ അബ്ദുല്‍ മജീദ് ചെമ്പരിക്ക, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ഷക്കീല മജീദ്, മെമ്പര്‍ സെക്രട്ടറി കെ പി രാജഗോപാല ന്‍, വനിത വികസന കോര്‍പ്പറേഷനു വേണ്ടി പ്ലാന്റ് നിര്‍മ്മിച്ച ധാരണ എന്റര്‍പ്രൈസസ് എം ഡി എബി തോമസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കുടിവെള്ളം ആവശ്യമുള്ളവര്‍ 7356203588 നമ്പറില്‍ ബന്ധപ്പെടാം.




Post a Comment

0 Comments

Top Post Ad

Below Post Ad