Type Here to Get Search Results !

Bottom Ad

ഗള്‍ഫ് മെഡിക്കല്‍ ഫിറ്റ്‌നസ് കാസര്‍കോട്ടും മംഗളൂരുവിലും വന്‍തുക തട്ടുന്ന ഗൂഢസംഘം ശക്തം

evisionnews

കാസര്‍കോട്:(www.evisionnews.in)ഗള്‍ഫ് രാജ്യങ്ങളിലേക്ക്  പുതിയ വിസയില്‍ പോകുന്ന ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് വൈദ്യപരിശോധനയുടെ മറവില്‍ വന്‍തുക ഈടാക്കി പണം തട്ടിപ്പു നടത്തുന്ന ഗൂഢസംഘത്തിന്റെ കബളിപ്പിക്കലുകള്‍ ഒന്നൊന്നായി പുറത്ത് വരുന്നു.ഇതിനെതിരെ പരാതി ഉയര്‍ന്നിട്ടും അധികൃത കേന്ദ്രങ്ങള്‍ നടപടിയെടുക്കാതെ തട്ടിപ്പുകാര്‍ക്ക് സംരക്ഷണം നല്‍കുകയാണ് ചെയ്യുന്നതെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്.
ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകാന്‍ മെഡിക്കല്‍ ഫിറ്റ്‌നസിന് സമീപിക്കുന്നവരെ ആദ്യം അയോഗ്യരാക്കി വിധിച്ചശേഷം അപേക്ഷകരില്‍ നിന്ന് പതിനായിരങ്ങള്‍ ഈടാക്കി യോഗ്യത സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന രീതിയാണ്
തട്ടിപ്പുസംഘം തുടരുന്നത്. ഏജന്റുമാര്‍ ഇരുപതിനായിരത്തിലേറെ രൂപയാണ് തട്ടുന്നത്. രക്ത പരിശോധനക്കും എക്‌സറേക്കും കൂടി 35,000 രൂപയും വാങ്ങുന്ന സംഘങ്ങളുമുണ്ട്.കാസര്‍കോട്ടും മംഗലാപുരത്തും കേന്ദ്രമാക്കിയാണ് മെഡിക്കല്‍ ഫിറ്റ്‌നസിന്റെ മറവില്‍ തട്ടിപ്പുസംഘം വിലസുന്നത്‌

Post a Comment

0 Comments

Top Post Ad

Below Post Ad