Type Here to Get Search Results !

Bottom Ad

ആശങ്കകള്‍ നീങ്ങി:കാസര്‍കോട് മെഡിക്കല്‍ കോളേജിന്റെ പ്രവൃത്തി തുടങ്ങി


ബദിയഡുക്ക:(www.evisionnews.in)യു.ഡി.എഫ് സര്‍ക്കാര്‍ കാസര്‍കോട് ജില്ലക്ക് അനുവദിച്ച ഗവണ്‍മെന്‍് മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണ പ്രവൃത്തി ഉക്കിനടുക്കിയിലെ കോളേജ് പദ്ധതി പ്രദേശത്ത് വ്യാഴാഴ്ച ആരംഭിച്ചു.ജില്ലയിലെ ജനങ്ങളുടെ പ്രത്യേകിച്ച് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ചിരകാലമായ ആവശ്യമാണ് ഇതോടെ സാക്ഷാത്കരിച്ചത്.നാലുവര്‍ഷം മുന്‍പ് മുഖ്യമന്ത്രി തറക്കല്ലിട്ട പദ്ധതി ചുവപ്പ് നാടയില്‍ കുടുങ്ങി വൈകുന്നതിനെതിരെ മെഡിക്കല്‍ കോളേജ് സമരസമിതിയുടെ നേതൃത്വത്തിലും ഇതരതലങ്ങളിലും ജനവികാരം ശക്തമായപ്പോഴാണ് കോളേജ് പ്രവൃത്തി തുടങ്ങാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്.തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുമ്പിലും ഇതിന് വേണ്ടി സമരം ഉയര്‍ന്നിരുന്നു.അക്കാദമിക് നിര്‍മ്മാണ പ്രവൃത്തിയാണ് വ്യാഴാഴ്ച തുടങ്ങിയത്.രണ്ട് വര്‍ഷത്തിനുള്ളില്‍ കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നടത്താന്‍ കഴിയുമെന്ന് ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍  അറിയിച്ചു. ആദ്യം അക്കാഡമിക്ക് ബ്ലോക്കും പിന്നീട് ഹോസ്പിറ്റല്‍ ബ്ലോക്കുമായിരിക്കും നിര്‍മ്മിക്കുക. മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണ പ്രവൃത്തിയ്ക്ക് സര്‍ക്കാര്‍ ഏജന്‍സിയായ കിറ്റ്‌കോ ആണ് ചുക്കാന്‍ പിടിക്കുന്നത്.  ബദിയടുക്ക, എന്‍മകജെ പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ ഉക്കിനടുക്കയിലെ 60 ഏക്കര്‍ സ്ഥലത്താണ് മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാകുന്നത്.
കിറ്റ്‌കോ തയ്യാറാക്കിയ പദ്ധതിയുടെ രൂപരേഖ സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചു കഴിഞ്ഞു. ഹോസ്പിറ്റല്‍ ബ്ലോക്ക്, അക്കാഡമിക് ബ്ലോക്ക്, ഗേള്‍സ് ഹോസ്റ്റല്‍,  ബോയ്‌സ് ഹോസ്റ്റല്‍, ടീച്ചിംഗ് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ്, നോണ്‍ ടീച്ചിംഗ് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ്, നേഴ്‌സ്   ഹോസ്റ്റല്‍, ഓഡിറ്റോറിയം, എക്‌സാമിനേഷന്‍ ആന്റ് ലക്ചറല്‍ ഹാള്‍, ലൈബ്രറി, വാട്ടര്‍ ടാങ്ക് തുടങ്ങിയവയുടെ പ്രവൃത്തികളാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തീകരിക്കുക. പദ്ധതിക്ക് നബാര്‍ഡിന്റെ സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ട്. 385 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് 288 കോടിയുടെ പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചു. മെഡിക്കല്‍ കോളേജും ആശുപത്രിയും  വെവ്വേറെ ബ്ലോക്കുകളിലായാണ് നിര്‍മ്മിക്കുന്നത്. ആദ്യഘട്ടത്തില്‍ 300 കിടക്കകളുളള ആശുപത്രി പിന്നീട് 500 കിടക്കകളായി ഉയര്‍ത്തും. ആശുപത്രിയും കോളേജും വൈദ്യുതി സബ്‌സ്റ്റേഷനും ഉള്‍പ്പെടെ 16 പ്രധാന വിഭാഗങ്ങള്‍ ഇവിടെ ഉണ്ടാകും..

നിര്‍മ്മണ പ്രവൃത്തിയുടെ ഉദ്ഘാടനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വ്വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ അധ്യക്ഷത വഹിച്ചു.ജില്ലാപഞ്ചായത്ത് അംഗം അഡ്വ.ശ്രീകാന്ത്, ബദിയഡുക്ക പഞ്ചായത്ത് പ്രസിഡണ്ട് കെ.എം കൃഷ്ണഭട്ട്, പഞ്ചായത്ത് വൈസ്.പ്രസിഡണ്ട്  സൈബുന്നിസ, മെഡിക്കല്‍ കോളേജ് സമരസമിതി ചെയര്‍മാന്‍ മാഹിന്‍ കേളോട്ട്, കണ്‍വീനര്‍ എ.കെ ശ്യാമപ്രസാദ്, പ്രസ്സ്‌ക്ലബ്ബ് പ്രസിഡണ്ട് സണ്ണിജോസഫ് , വ്യാപാരി നേതാവ് എ.കെ അഹമ്മദ് ഷരീഫ്, പദ്ധതിയുടെ കണ്‍സള്‍ട്ടന്റ്-മാനേജ്‌മെന്റ് സ്ഥാപനമായ കിറ്റ്‌കോയുടെ സീനിയര്‍ പ്രൊജക്ട് മേധാവി ഉണ്ണിഅവറു, കരാറുകാരായ ഹൈദരബാദിലെ ശ്രീകോയുടെ വൈസ് പ്രസിഡണ്ട് ദയാകര്‍ റെഡ്ഡി, മുനീര്‍ കല്ലട്രജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ.ശ്രീകാന്ത് ബദിയഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ കൃഷ്ണഭട്ട,് ബ്ലോക്ക് പഞ്ചായത്ത് അംഗം എ.എസ് അഹമ്മദ്, ബദിയഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൈബുന്നിസ, എന്‍മകജെ പഞ്ചായത്ത് അംഗങ്ങളായ ലക്ഷ്മിനാരായണപൈ, അന്‍വര്‍ ഓസോണ്‍, അബൂബക്കര്‍ സിദ്ദീഖ് ഖണ്‍ഡിഗെ, സിദ്ദീഖ് വളമുഗര്‍, ഐത്തപ്പ കുളാല്‍, വൈ. ശാരദ, പുഷ്പ, ബദിയഡുക്ക പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ശ്യാമപ്രസാദ് മാന്യ, എന്‍മകജെ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍മാരായ എ. ആയിഷ, ജയശ്രീ കുളാല്‍, ബദിയഡുക്ക പഞ്ചായത്ത് അംഗം അനിതക്രാസ്റ്റ, പ്രസന്ന,  മാഹിന്‍കേളോട്ട്,  എ.കെ ശ്യാം പ്രസാദ്, പ്രസ്‌ക്ലബ് പ്രസിഡന്റ് സണ്ണിജോസഫ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കമ്മാരന്‍, ചന്ദ്രശേഖര റാവു കല്ലറ, കിറ്റ്‌കോ എഞ്ചിനീയര്‍ ഉണ്ണി അവറു  എന്നിവര്‍ സംസാരിച്ചു എന്നിവര്‍ സംബന്ധിച്ചു.ജില്ലാകലകടര്‍ മുഹമ്മദ് സഗീര്‍ സ്വാഗതവും ഡെപ്യൂ.ഡി എം ഒ ഡോ.വിമല്‍രാജ് നന്ദിയും  പറഞ്ഞു.




Post a Comment

0 Comments

Top Post Ad

Below Post Ad