കാസര്‍കോട്:(www.evisionnews.in) കേരളയാത്രയുടെ കാസര്‍കോട് മണ്ഡലത്തിലെ സ്വീകരണം അവിസ്മരണീയമാക്കാന്‍ മണ്ഡലം സ്വാഗതസംഘം യോഗം തീരുമാനിച്ചു. ചെയര്മാന് എല്‍.എ മഹമൂദ് ഹാജി അധ്യക്ഷത വഹിച്ചു. 25ന് രാവിലെ ഒമ്പത് മണിക്ക് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് രണ്ടായിരം വൈറ്റ് ഗാര്‍ഡുകളുടെയും 100 ഗ്രീന്‍ ഗാര്‍ഡ് വളണ്ടിയര്‍മാരുടെയും അകമ്പടിയോടെ സ്വീകരണ കേന്ദ്രമായ അണങ്കൂരിലേക്ക് ആനയിക്കും. 22ന് പതാക ദിനത്തില്‍ നഗരത്തെ ഹരിതാപമാക്കും. 23ന് മുനിസിപ്പല്‍ പഞ്ചായത്ത് കേന്ദ്രങ്ങളില്‍ വിളമ്പര ജാഥ സംഘടിപ്പിക്കും. മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികള്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ നേതൃത്വത്തില്‍ ഇന്ന് പര്യടനം നടത്തും. രണ്ടു മണിക്ക് ബദിയഡുക്കയില്‍ നിന്ന് ആരംഭിക്കും. 3.00 കുമ്പഡാജെ 4.00 ബെള്ളൂര്‍ 5.00 കാറഡുക്ക 7.00 ചെങ്കള 7.30 മധൂര്‍ 8.00 മൊഗ്രാല്‍ പുത്തൂര്‍ എന്നിവടങ്ങളില്‍ പര്യടനം നടത്തി 8.30ന് കാസര്‍കോട് സമാപിക്കും. എ.എ ജലീല്‍ സ്വാഗതം പറഞ്ഞു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, സി.ടി. അഹമ്മദലി, എ. അബ്ദുല്‍ റഹ്മാന്, ടി.ഇ അബ്ദുള്ള, ഹാശിം കടവത്ത്, ഇ. അബൂബക്കര്‍ ഹാജി, പി. അബ്ദുല്‍ റഹ്മാന് ഹാജി, മാഹിന്‍ കേളോട്ട് പ്രസംഗിച്ചു. കെ. അബ്ദുല്ലക്കുഞ്ഞി, എ.എം കടവത്ത്, ബി.കെ അബ്ദുസ്സമദ്, കെ.ബി കുഞ്ഞാമു, കെ. ഷാഫി ഹാജി, സി. മുഹമ്മദ് കുഞ്ഞി, ഹമീദ് പൊസോളിഗെ, അഹമ്മദ് മാന്യ, ഹമീദ് ബെദിര, ഷാഹിന സലീം, മുത്തലിബ് പാറക്കെട്ട്, ഇ.ആര് ഹമീദ്, നവാസ് കുഞ്ചാര്‍, എസ്.പി സലാഹുദ്ദീന്, അനസ് എതിര്‍ത്തോട്, ഹാരിസ് പടഌ മഹമൂദ് കുളങ്കര, സി.ബി അബ്ദുല്ല ഹാജി, അബ്ബാസ് ബീഗം, മൂസാബി ചെര്‍ക്കള, ബി.എം.എ ഖാദര്‍, എരിയാല്‍ മുഹമ്മദ് കുഞ്ഞി, കെ.എം സൈനുദ്ദീന്‍, സി.എ അബ്ദുല്ലക്കുഞ്ഞി, ജലീല്‍ എരുതും കടവ് സംബന്ധിച്ചു.
Post a Comment
0 Comments