Type Here to Get Search Results !

Bottom Ad

മിഷന്‍ 30 ഡെയ്‌സ് - റിപ്പബ്ലിക് ദിനത്തില്‍ താലൂക്കുകളും കളക്ടറേറ്റും പ്രവര്‍ത്തിച്ചു


കാസര്‍കോട്:(www.evisionnews.in)മിഷന്‍ 30 ഡെയ്‌സിന്റെ ഭാഗമായി റിപബ്ലിക് ദിനത്തില്‍ കളക്ടറേറ്റ് പ്രവര്‍ത്തിച്ചു. ജില്ലയിലെ റവന്യൂ വകുപ്പില്‍ വര്‍ഷങ്ങളായി തീരുമാനമാകാതെ കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് വേണ്ടിയുളള തീവ്രയത്‌ന പരിപാടി - മിഷന്‍ 30 ഡെയ്‌സിന്റെ ഭാഗമായാണ് റവന്യൂ ജീവനക്കാര്‍ ഹാജരായത്. ജില്ലാ കളക്ടര്‍ പി എസ് മുഹമ്മദ് സഗീറിന്റെ നേതൃത്വത്തില്‍ എ ഡി എം എച്ച് ദിനേശന്‍, ഡെപ്യൂട്ടി കളക്ടര്‍മാരായ ഡോ. എം സി റെജില്‍, എന്‍ ദേവിദാസ്, ഡോ. പി കെ ജയശ്രീ, ഫിനാന്‍സ് ഓഫീസര്‍ കെ കുഞ്ഞമ്പുനായര്‍, ഹുസൂര്‍ ശിരസ്തദാര്‍ ജയലക്ഷ്മി കാസര്‍കോട് തുടങ്ങിയവരും ജീവനക്കാരും അവധി ദിവസമായിട്ടും കളക്ടറേറ്റില്‍ ജോലിക്ക് ഹാജരായിരുന്നു. കാഞ്ഞങ്ങാട് ആര്‍ ഡി ഒ ഓഫീസില്‍ സബ് കളക്ടര്‍ മൃണ്‍മയി ജോഷി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഫെബ്രുവരി 15 വരെയാണ് മിഷന്‍ 30 ഡെയ്‌സ് നടപ്പാക്കുന്നത്. റവന്യു ഡിവിഷണല്‍ ഓഫീസിലും മഞ്ചേശ്വരം, കാസര്‍കോട്, ഹൊസ്ദുര്‍ഗ് താലൂക്കുകളിലും മുഴുവന്‍ ജീവനക്കാരും ഹാജരായി. നൂറ്റി മുപ്പതോളം ജീവനക്കാര്‍ കളക്ടറേറ്റില്‍ ഹാജരായി.

മിഷന്‍ 30 ഡെയ്‌സ് ഫെബ്രുവരി 15 വരെയാണ് നടപ്പാക്കുന്നത്. പരിപാടിയുടെ ഭാഗമായി ജില്ലയിലെ റവന്യൂ ഓഫീസുകളിലെ മുഴുവന്‍ ജീവനക്കാരും അരമണിക്കൂര്‍വീതം അധിക ജോലി ചെയ്യുന്നുണ്ട്. പ്രതിദിനം ഒന്നര മണിക്കൂര്‍ പഴയ ഫയലുകളില്‍മേല്‍ തീര്‍പ്പ് കല്‍പ്പിക്കുന്നുണ്ട്. കളക്ടറേറ്റില്‍ മാത്രം 1,11,875 പഴയ ഫയലുകളാണ് കെട്ടിക്കിടക്കുന്നത്. നാലു താലൂക്ക് ഓഫീസുകളിലും കാഞ്ഞങ്ങാട് ആര്‍.ഡി.ഒ ഓഫീസിലുമായി ഒരു ലക്ഷത്തോളം പഴയ ഫയലുകള്‍ കെട്ടിക്കിടക്കുന്നുണ്ട്. ഒരുമാസംകൊണ്ട് ഈ ഫയലുകളില്‍ തീരുമാനമുണ്ടാക്കുകയാണ് ലക്ഷ്യം. ഏറ്റവും കൂടുതല്‍ ഫയല്‍ തീര്‍പ്പാക്കിയ ഓഫീസുകള്‍ക്കും ജീവനക്കാര്‍ക്കും സെക്ഷനുകള്‍ക്കും അവാര്‍ഡ് നല്‍കും. 

Post a Comment

0 Comments

Top Post Ad

Below Post Ad