Type Here to Get Search Results !

Bottom Ad

കേരളയാത്ര:എം.എസ്.എഫ് റാലി നടത്തി


കാസര്‍കോട്: (www.evisionnews.in)കേരളയാത്രയുടെ പ്രചരണാര്‍ത്ഥം എം.എസ്.എഫ് കാസര്‍കോട് മണ്ഡലം കമ്മിറ്റി നഗരത്തില്‍ റാലി നടത്തി. നീല ജീന്‍സും വെള്ള ഷര്‍ട്ടും ധരിച്ച നൂറു കണക്കിന് വിദ്യാര്‍ത്ഥികള്‍ അണി നിരന്നു. എതിര്‍ത്തോട് ഗ്രീന്‍ സ്റ്റാര്‍ നാസിക് ബാന്റ് ടീം റാലിക്ക് കൊഴുപ്പേകി.

മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് എല്‍.എ മഹമൂദ് ഹാജി ഫ്‌ളാഗ് ഓഫ് ചെയ്തു. മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ടി.ഇ അബ്ദുല്ല, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി, ഹമീദ് ബെദിര, ഹാരിസ് പട്‌ള, എം.എ നജീബ്, ശംസുദ്ദീന്‍ കിന്നിങ്കാര്‍, സഹീര്‍ ആസിഫ്, റഷീദ് തുരുത്തി, മനാഫ് എടനീര്‍, ഖലീല്‍ കൊല്ലമ്പാടി റാലിയെ അഭിവാദ്യം ചെയ്തു.

അനസ് എതിര്‍ത്തോട്, നവാസ് കുഞ്ചാര്‍, അസ്ഹറുദ്ദീന്‍ എതിര്‍ത്തോട്, സി.ഐ.എ ഹമീദ്, സഹദ് ബാങ്കോട്, നിസാം ഹിദായത്ത് നഗര്‍, സവാദ് മൊഗര്‍, സലാം ബെളിഞ്ചം, താഹ ചേരൂര്‍, അന്‍സാഫ് കുന്നില്‍, മുനവ്വര്‍ തബ്ശീര്‍, റഫീഖ് വിദ്യാനഗര്‍, ഉമ്മര്‍ ആദൂര്‍ സെക്കീര്‍ ബദിയഡുക്ക്, സക്കീര്‍ ബാങ്കോട്, നൗഫല്‍ കുമ്പഡാജെ, സാഹിദ് പടുവടുക്കം, ഖലീല്‍ തുരുത്തി, അര്‍ഷാദ് കിന്നിങ്കാര്‍, നൗമാന്‍ ചെമ്മനാട് നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad