Type Here to Get Search Results !

Bottom Ad

കുവൈത്ത് കെ.എം.സി.സി ശിഹാബ് തങ്ങള്‍ അവാര്‍ഡ് റഫീഖ് കോട്ടപ്പുറത്തിന് സമ്മാനിച്ചു


കാസര്‍കോട്: (www.evisionnews.in)കുവൈറ്റ്് കേരള മുസ്്‌ലിം കള്‍ച്ചറല്‍ സെന്റര്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങളുടെ പേരില്‍ ഏര്‍പ്പെടുത്തിയ എക്‌സലന്‍സ് അവാര്‍ഡ് റഫീഖ് കോട്ടപ്പുറത്തിന് മുസ്്‌ലിം ലീഗ് ദേശീയ ട്രഷറര്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി സമ്മാനിച്ചു. സാമൂഹിക സാംസ്‌കാരിക രംഗത്ത് നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണ് അവാര്‍ഡുകളെന്നും നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങളിലൂടെ തന്റെ കര്‍മ്മരംഗത്ത് പ്രവര്‍ത്തിച്ചതിന്റെ അംഗീകാരമാണ് എക്‌സലന്‍സ് അവാര്‍ഡിന് കുവൈറ്റ് കെ.എം.സി.സി മുന്‍ പ്രസിഡണ്ട് റഫീഖ് കോട്ടപ്പുറത്തെ തെരഞ്ഞെടുത്തത് അഭിനന്ദനീയമാണെന്നും മന്ത്രി പറഞ്ഞു. 

കെ.എം.സി.സി പ്രസിഡണ്ട് ശറഫുദ്ദീന്‍ കണ്ണേത്ത് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ഡോ എംകെ മുനീര്‍, വികെ ഇബ്രാഹിം കുഞ്ഞ്്, പി.വി അബ്ദുല്‍ വഹാബ് എം.പി, മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, വൈസ് പ്രസിഡണ്ട് സി.ടി.അഹമ്മദലി, ഇബ്രാഹിം എളേറ്റില്‍, സി.വി.എം വാണിമേല്‍, കല്ലട്ര മാഹിന്‍ ഹാജി, സി മുഹമ്മദ് കുഞ്ഞി, സി.കെ.കെ മാണിയൂര്‍, ഇബ്രാഹിം പറമ്പത്ത്, കെ.എം.സി.സി നേതാക്കളായ സുബൈര്‍ കാടങ്കോട്, ഇ.കെ റഷീദ് കോട്ടപ്പുറം, റസാഖ് അയ്യൂര്‍, അഷ്‌റഫ് തൃക്കരിപ്പൂര്‍, ബഷീര്‍ ബാത്ത, പി.വി ഇബ്രാഹിം കൊല്ലം പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad