Type Here to Get Search Results !

Bottom Ad

കെ.എം.സി.സി ആബുദാബി കാസര്‍കോട് മണ്ഡലം കമ്മിറ്റീ സ്‌പോര്‍ട്‌സ് മീറ്റും ഫാമിലി മീറ്റും സംഘടിപ്പിക്കുന്നു.


അബുദാബി:(www.evisionnews.in) കെ.എം.സി.സി ആബുദാബി കാസര്‍കോട് മണ്ഡലം കമ്മിറ്റീ സ്‌പോര്‍ട്‌സ് മീറ്റും ഫാമിലി മീറ്റും സംഘടിപ്പിക്കുന്നു. ഫെബ്രുവരി 5 ന് ഉച്ചയ്ക്ക് 2 മുതല്‍ ഖാലിദിയ പാര്‍ക്കില്‍ വെച്ചാണു പരിപാടി.
പരിപാടിയുടെ ഭാഗമായി വിവിധ തരത്തിലുള്ള കായിക മല്‍സരങ്ങ്ള്‍ നടത്തും.പരിപാടി വിജയിപ്പിക്കാന്‍ മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു .പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ആദൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹനീഫ പടിഞ്ഞാര്‍ മൂല സ്വാഗതം പറഞ്ഞു.

അബ്ദുല്‍ റഹിമാന്‍ മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്തു.ടി.എം.എ മുഖ്യ പ്രഭാഷണം നടത്തി, സുലൈമാന്‍ കാറക്കോട്, സമീര്‍ തായലങ്ങാടി, ശിഹാബ്ഖാസിലേന്‍, സലീം ചൗക്കി, നജീബ് അനക്കുളം, ഗഫൂര്‍ ബള്ളൂര്‍, ഷാഫി നാട്ടക്കല്‍, കബീര്‍, ബഷീര്‍ ബളിഞ്ചം, തുടങ്ങിയവര്‍ സംസാരിച്ചു.നിസാര്‍ കല്ലങ്കയിനന്ദി പറഞ്ഞു മുഹമ്മദ് ആലംപാടി ചെയര്‍മാനും ജലീല്‍ മാന്യ കണ്‍വീനറുമായി സ്‌പോര്‍ട്‌സ് വിങ് രൂപീകരിച്ചു.മണ്ഡലം വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് ബള്ളൂരിന്റെ പ്രധിനിധിയായി നജീബ് അനക്കുള്ളത്തെ യോഗം തെരെഞ്ഞടുത്തു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad