Type Here to Get Search Results !

Bottom Ad

കുമ്പോല്‍ തങ്ങള്‍ മഖാം ഉറൂസിന് ഭക്തിനിര്‍ഭരമായ തുടക്കം


കുമ്പോല്‍: (www.evisionnews.in)കുമ്പോല്‍ സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ ഉറൂസിനും സയ്യിദ് മുഹമ്മദ് പാപ്പംകോയ തങ്ങള്‍ ആണ്ട് നേര്‍ച്ചക്കും ഭക്തിനിര്‍ഭരമായ തുടക്കം. 
ഉറൂസ് പരിപാടി സയ്യിദ് മുസ്തഫുല്‍ ഹൈദരൂസി യമന്‍ ഉദ്ഘാടനം ചെയ്തു. മഖാം സിയാറത്തിന് കെ.എസ് സയ്യിദ് മുഹമ്മദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കി. കാസര്‍കോട് ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. 
അബ്ദുല്‍ മജീദ് ബാഖവി മുഖ്യപ്രഭാഷണം നടത്തി. പള്ളിക്കര ഖാസി പി.കെ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ പൈവളിഗെ മുഖ്യാതിഥിയായിരുന്നു. മന്ത്രിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, എം.കെ മുനീര്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി., അബ്ദുല്‍ വഹാബ് എം.പി, എം.സി ഖമറുദ്ദീന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, ആലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ, അംഗഡിമുഗര്‍ ഖാസി അബ്ദുല്‍ അസീസ് മുസ്ലിയാര്‍, എം.ഐ.സി ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി, ഇമാം ഷാഫി അക്കാദമി ചെയര്‍മാന്‍ എം.എ ഖാസിം മുസ്ലിയാര്‍, സി. അഹമ്മദ് മുസ്ലിയാര്‍ ചെര്‍ക്കള തുടങ്ങിയവര്‍ സംബന്ധിച്ചു. സയ്യിദ് കെ.എസ് അലി തങ്ങള്‍ കുമ്പോല്‍ സ്വാഗതം പറഞ്ഞു. നേരത്തെ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉറൂസ് നഗരിയിലെത്തി മഖാം സിയാറത്ത് നടത്തി.

Post a Comment

0 Comments

Top Post Ad

Below Post Ad