Type Here to Get Search Results !

Bottom Ad

പൊന്നിന്‍ കിരീടത്തില്‍ കോഴിക്കോട് വീണ്ടും മുത്തമിട്ടു


തിരുവനന്തപുരം:(www.evisionnews.in) ലോകശ്രദ്ധയാകര്‍ഷിക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോട് ജില്ല പൊന്നിന്‍ കിരീടത്തില്‍ വീണ്ടും മുത്തമിട്ടു.തുടര്ച്ചയായ പത്താം തവണയാണ് കോഴിക്കോട് ഈ അപൂര്‍വ്വ ബഹുമതിക്ക് ചരിത്രസാക്ഷിയായത്.
.919 പോയിന്റുമായാണ് കോഴിക്കോട് മുന്നിലെത്തിയത്.കോഴിക്കോടിനോട് ഇഞ്ചോടിച്ച് പോയിന്റിന് പൊരുതിയ പാലക്കാട് 912 പോയിന്റുമായി രണ്ടാം സ്ഥാനക്കാരായി. കഴിഞ്ഞ തവണ 916 പോയിന്റുമായി കോഴിക്കോടുമായി കിരീടം പങ്കുവച്ചവരായിരുന്നു പാലക്കാട്. 908 പോയിന്റുള്ള കണ്ണൂരാണ് മൂന്നാംസ്ഥാനത്ത്. ആതിഥേയരായ തിരുവനന്തപുരം 387 പോയിന്റുമായി ഒന്പതാം സ്ഥാനത്താണ്.
അവസാന ദിവസം വരെ ഹൈസ്‌കൂള്‌വിഭാഗത്തില്‌കോഴിക്കോടിന് 416 ഉം ഹയര്‌സെക്കന്ഡറിയില് 503 പോയിന്റുമാണ് ലഭിച്ചത്. എറണാകുളത്തിനും ഹയര് സെക്കന്ഡറി വിഭാഗത്തില്503 പോയിന്റുണ്ട്. ഹൈസ്‌കൂള്‌വിഭാഗത്തില് 417 പോയിന്റുള്ള കണ്ണൂരാണ് മുന്നില്
സമാപനച്ചടങ്ങ് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്ഉദ്ഘാടനം ചെയ്തു
വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ് വിജയികള്ക്ക് സമ്മാനങ്ങള് നല്കി. ചലച്ചിത്രതാരങ്ങളായ നിവിന്‌പോളിയും സുരാജ് വെഞ്ഞാറമൂടും സംബന്ധിച്ചു. 
ഹൈസ്‌കൂള് വിഭാഗത്തില് 119 പോയിന്റുമായി പലക്കാട് ആലത്തൂര് ബി.എസ്.എസ്.എസ്. ഗുരുകുലം സ്‌കൂള വന് ലീഡോടെ ഒന്നാം സ്ഥാനക്കാരായി. കാസര്‌ക്കോട് കാഞ്ഞങ്ങാട് ദുര്ഗ സ്‌കൂളാണ് (68) രണ്ടാം സ്ഥാനത്ത്. 67 പോയിന്റുമായി ഇടുക്കി കുമരമംഗലം എം.കെ.എന്എം. സ്‌കൂള്മൂന്നാമതായി
ഹയര്‌സെക്കന്ഡറി വിഭാഗത്തില്120 പോയിന്റ് നേടിയ ഇടുക്കി കുമരമംഗലം സ്‌കൂളാണ് ഒന്നാമത്. 112 പോയിന്റുള്ള ആലപ്പുഴ മാന്നാര് സ്‌കൂള് രണ്ടാമതും 98 പോയിന്റുള്ള കാഞ്ഞങ്ങാട് ദുര്ഗസ്‌കൂള്മൂന്നാമതുമായി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad