Type Here to Get Search Results !

Bottom Ad

കേരള ജൂനിയര്‍ ഫുട്‌ബോള്‍ ടീമിനെ രാഹുല്‍ പിലിക്കോട് നയിക്കും


കാസര്‍കോട്്: (www.evisionnews.in)ജനുവരി 25 മുതല്‍ പഞ്ചാബില്‍ നടക്കുന്ന കേരള ജൂനിയര്‍ ഫുട്‌ബോള്‍ ടീം നായകനായി പിലിക്കോട് സ്വദേശി കെ.പി. രാഹുലിനെ തെരഞ്ഞെടുത്തു. ഇരവില്‍ കോച്ചിംഗ് സെന്ററിലൂടെ ഫുട്‌ബോള്‍ രംഗത്ത് വന്ന രാഹുല്‍ പിലിക്കോട് ഉദിനൂര്‍ സ്‌കൂളുകള്‍ക്ക് വേണ്ടിയും ജഴ്‌സി അണിഞ്ഞിട്ടുണ്ട്. രണ്ടു തവണ ജില്ലയിലെ മികച്ച ഫുട്‌ബോള്‍ കളിക്കാരനുള്ള പുരസ്‌കാരം ലഭിച്ചു. കഴിഞ്ഞ സുബ്രതോ കപ്പിലും ക്യാപ്റ്റന്‍ പദവി അലങ്കരിച്ചിരുന്നു. ഇത്തവണ ജില്ലാ ജൂനിയര്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു. മുന്‍ കേരള സബ് ജൂനിയര്‍ ടീമിലും അംഗമാണ് ഈ പ്ലസ്ടു വിദ്യാര്‍ത്ഥി. പിലിക്കോട് കോതോളി കെ.പി. രമേശന്‍ ചീമേനി -തങ്കമണി ദമ്പതികളുടെ മകനാണ്. രാഹുലിനെ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ അനുമോദിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad