Type Here to Get Search Results !

Bottom Ad

കെ.ഡി.സി ലാബ്.സൗജന്യ പ്രഷര്‍ ഷുഗര്‍ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു


കാസര്‍കോട് :(www.evisionnews.in)മുനിസിപ്പാലിറ്റി, കുടുംബശ്രി, കെ.ഡി.സി ലാബ്, ജനമൈത്രി പോലീസ് സംയുക്തമായി നഗരസഭാ വാര്‍ഡ് തലത്തില്‍ സംഘടിപ്പിക്കുന്ന സൗജന്യ പ്രഷര്‍ ഷുഗര്‍ പരിശോധനാ ക്യാമ്പിന് തുടക്കമായി. രണ്ടാം വാര്‍ഡില്‍ കൗണ്‍സിലര്‍ ഹാജറ മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. അബ്ബാസ് ബീഗം അധ്യക്ഷത വഹിച്ചു.മുസ്സമ്മില്‍ ടി.എച്ച് സ്വാഗതം പറഞ്ഞു.എം.എന്‍.യു.സി.ടി മാനേജര്‍ സഫറുള്ള വിഷയാവതരണം നടത്തി. വൃക്കരോഗ ബോധവത്കരണ കാര്‍ഡ് കാസര്‍കോട് എ.എസ്.ഐ കെ.പി.വി രാജീവന്‍ ഹമീദ് ബെദിരക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. ഹനീഫ്.കെ.കെ, പ്രദീപന്‍ , അബൂയാര്‍ കെ.വി, സുബൈര്‍ പടപ്പില്‍ എന്നിവര്‍ സംബന്ധിച്ചു.നഗസഭാ പരിധിയിലെ മുഴുവന്‍ വാര്‍ഡുകളിലും ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad