Type Here to Get Search Results !

Bottom Ad

ബദിയടുക്ക -ഏത്തടുക്ക -സുള്ള്യപദവ് റോഡ് അറ്റകുറ്റപണിക്ക് 65 ലക്ഷം രൂപ അനുവദിച്ചു


ബദിയടുക്ക:(www.evisionnews.in) ബദിയടുക്ക -ഏത്തടുക്ക -സുള്ള്യപദവ് റോഡിന്റെ അറ്റകുറ്റപണിക്ക് 65ലക്ഷം രൂപ അനുവദിച്ചതായി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അറിയിച്ചു. 17 ലക്ഷം രൂപയുടെ പണി ആരംഭിച്ചു കഴിഞ്ഞു. 12 ലക്ഷം രൂപയുടെ പ്രവൃത്തി ടെണ്ടറായിട്ടുണ്ട്. 36 ലക്ഷം രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചു. ബി.എം, ബി.സി ഉപയോഗിച്ച് റോഡ് പുനര്‍ നിര്‍മ്മിക്കുന്നതിന് 19 കോടി രൂപയുടെ വിശദമായ പ്രവൃത്തിയുടെ പ്രൊജക്ട് റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്. അതിന് ഉടന്‍ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷ. റോഡിന്റെ ശോചനീയാവസ്ഥ സര്‍ക്കാര്‍ ഗൗരവമായി എടുത്തിട്ടുള്ള സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട സമരങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് എം.എല്‍.എ അഭ്യര്‍ത്ഥിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad