കാസര്‍കോട് : (www.evisionnews.in)വൃക്കരോഗമുക്ത കാസര്‍കോടിനായി കെ.ഡി.സി. ലാമ്പിന്റെയും നഗരസഭ കുടുംബശ്രിയുടെയും ജനമൈത്രി പോലിസിന്റെയും സംയുക്താഭിമുഖ്യത്തില്‍ നഗരസഭയിലെ 38 വാര്‍ഡുകളില്‍ നടത്തുന്ന സൗജന്യ ഷുഗര്‍- പ്രഷര്‍ പരിശോധന ക്യാമ്പ് നടത്തി കാസറകോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ബിഫാത്തിമ്മ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.
ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.അബ്ദുള്‍ റഹിമാന്‍ അദ്ധ്യക്ഷത വഹിച്ചു.കിഡ്‌നി അവൈര്‍നസ്സ് കാര്‍ഡിന്റെ വിതരണം ആരോഗ്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്രി ചെയര്‍പേഴ്‌സണ്‍ സമീന മുജീബിനു നല്‍കി യൂറോളജിറ്റ് ഡോ.മുഹമ്മദ് സലീം നിര്‍വ്വഹിച്ചു.
കെ.ഡി.സി ലാമ്പിന്റെ ഐ.എസ്.ഒ സര്‍ട്ടിഫിക്കേറ്റ് പ്രസന്റേഷന്‍ കാസര്‍കോട് സി.ഐ പി.കെ സുധാകരന്‍ നിര്‍വ്വഹിച്ചു.യോഗത്തില്‍ സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ ഷക്കീല മജീദ് സ്വാഗതം പറഞ്ഞു.സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി അദ്ധ്യക്ഷന്‍മാരായ നജുമുന്നിസ, അഡ്വ.സി.എം മുനീര്‍, മിസിരിയ ഹമീദ്, കാസര്‍കോട് എസ്.ഐ പി.വി രാജന്‍, എ.എസ്.ഐ കെ.പി.വി രാജിവന്‍,ഡയബറ്റോളജിസ്റ്റ് ഡോ.ഷരീഫ് കെ അഹമ്മദ്, കെ.ഡി.സി. ലാബ് മാനേജിങ്ങ് ഡയറക്ടര്‍ കെ.പി. അബുയാസര്‍, സഫറുള്ള എം പട്ടേല്‍, ഹാരിസ് കൊറക്കോട് എന്നിവര്‍ സംസാരിച്ചു. സി.ഡി.എസ് മെമ്പര്‍ കെ.പി.രാജഗോപാലന്‍ നന്ദി പറഞ്ഞു.ലോക കിഡ്‌നി ദിനത്തിന്റെ ഭഗമായാണ് ക്യമ്പ് സംഘടിപ്പിക്കുന്നത്
തിങ്കളാഴ്ച മുതല്‍ വാര്‍ഡ് തല ക്യാമ്പുകള്‍ രാവിലെ 10 മണി മുതല്‍ 12 മണിവരെ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Post a Comment
0 Comments