Type Here to Get Search Results !

Bottom Ad

ചിപ്ലിക്കായയില്‍ കബഡി ടൂര്‍ണ്ണമെന്റ്‌ ഏഴിന്‌

ബോവിക്കാനം:(www.evisionnews.in) ചിപ്ലിക്കായ ശ്രീ ധര്‍മ്മശാസ്‌താ ക്ലബ്ബിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള അന്തര്‍ജില്ല കബഡി ഫെസ്റ്റ്‌ ഫെബ്രുവരി ഏഴിന്‌ രാവിലെ പത്തു മണി മുതല്‍ ധര്‍മ്മശാസ്‌ത ഭജനമന്ദിര പരിസരത്ത്‌ നടക്കും. പ്രമുഖ ടീമുകള്‍ പങ്കെടുക്കും. ബി.എം.എസ്‌. ജില്ലാ ജോ.സെക്രട്ടറി എം.കെ.രാഘവന്‍ ഉദ്‌ഘാടനം ചെയ്യും. സുനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. ജിതേഷ്‌ ചിപ്ലിക്കായ സ്വാഗതം പറയും. യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട്‌ പി.ആര്‍.സുനില്‍, മുളിയാര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ ഖാലിദ്‌ ബെള്ളിപ്പാടി, ഗണേഷ്‌, എം.മാധവന്‍, രാജേഷ്‌ പത്തേരി, ജയകൃഷ്‌ണന്‍ മാസ്റ്റര്‍, മധുസൂദനന്‍, ഗോപിനാഥന്‍, സി.കാര്‍ത്തിക്‌ സംസാരിക്കും. പങ്കെടക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ 9447653139, 9539866974 നമ്പറില്‍ ബന്ധപ്പെടണം.

Post a Comment

0 Comments

Top Post Ad

Below Post Ad