Type Here to Get Search Results !

Bottom Ad

ഗൂഢാലോചന നടന്നത് കോടിയേരിയുടെ സാന്നിധ്യത്തില്‍ ശിവന്‍ കുട്ടിയുടെ വീട്ടില്‍:കെ.ബാബു

കൊച്ചി :(www.evisionnews.in)ബാര്‍കോഴയുമായി ബന്ധപ്പെട്ട് മന്ത്രി സഭയില്‍ നിന്നുള്ള തന്റെ രാജിക്ക ഗൂഢാലോചന നടന്നത് തിരുവനന്തപരുരത്തെ സി.പി.എം നേതാവും എം.എല്‍.എയുമായ വി.ശിവന്‍കുട്ടിയുടെ വീട്ടില്‍ വെച്ചാണെന്ന് ശനിയാഴ്ച രാജിവെച്ച് എകസൈസ് മന്ത്രി കെ.ബാബു ആരോപിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ 2015 ഡിസംബര്‍ 15നാണ് രാത്രിനടന്ന ഈ ഗൂഢാലോചനയില്‍ ബിജുരമേശടക്കമുള്ള മദ്യരാജാക്കന്മാരും സംബന്ധിച്ചുവെന്ന് ബാബു എറണാകുളം പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സി.പി.എമ്മിനെതിരെ കടുത്ത ആക്രമണമാണ് ബാബു വാര്‍ത്താസമ്മേളനത്തില്‍ നടത്തിയത്.എല്‍.ഡി.എഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ലാവ്‌ലിന്‍ കേസില്‍ സി.ബി.ഐ കുറ്റപത്രത്തില്‍ എട്ടാം പ്രതിയാണ്.ആ നേതാവടക്കമാണ് തന്നെ അഴിമതിക്കാരന്‍ എന്നുവിളിച്ച് ആക്ഷേപിക്കുന്നത്.ചക്കിട്ടപ്പാറ കേസില്‍ അഴിമതിയാരോപണ വിധേയനയതും സി.പി.എം മുന്‍ മന്ത്രിയാണ്. ഇങ്ങനെ അഴിമതിയാരോപണങ്ങളാല്‍ ജനമധ്യത്തില്‍ ഒറ്റപ്പെട്ടവരാണ് തന്നെ കുറ്റക്കാരനായി ചിത്രീകരിക്കുന്നത്.

തന്റെ രാജി ആരുടേയും സമ്മര്‍ദ്ധത്തെ തുടര്‍ന്നല്ല. മുഖ്യമന്ത്രിയുമായി രാജിക്കാര്യം ചര്‍ച്ചചെയ്തിരുന്നു.സാങ്കേതികത്വം പറഞ്ഞ് അധികാരത്തില്‍ കടിച്ച് തൂങ്ങാന്‍ ആഗ്രഹിക്കുന്നില്ല.അത് കൊണ്ടാണ് കോടതിയുടെ പരാമര്‍ശം വന്നയുടന്‍ രാജിവെച്ചത്.ഇടത് മുന്നണിയുടെ പ്രകട പത്രികയില്‍ യു.ഡി.എഫിന്റെ മദ്യ നയം തുടരുമെന്ന് പ്രഖ്യാപിക്കാന്‍ സി.പി.എമ്മിന് ധൈര്യമുണ്ടോ എന്നും ബാബു വെല്ലുവിളിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad