Type Here to Get Search Results !

Bottom Ad

ഐ.എന്‍.എല്‍ ജനജാഗ്രതാ യാത്ര ശനിയാഴ്ച തുടങ്ങും

കാസര്‍കോട്:(www.evisionnews.in) അസഹിഷ്ണുതയ്ക്കും സാമുദായിക ദ്രുവീകരണത്തിനുമെതിരെ ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. എ.പി അബ്ദുല്‍ വഹാബ് നയിക്കുന്ന ജനജാഗ്രതാ യാത്രയ്ക്ക് നാളെ ജില്ലയില്‍ തുടക്കമാകുമെന്ന് ഐ.എന്‍.എല്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. യാത്ര ദേശീയ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാന്‍ ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച വൈകീട്ട് 4 മണിക്ക് കാസര്‍കോട് അപ്‌സര ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്യപ്പെടുന്ന ജാഥ ഫെബ്രുരി 13 ന് തിരുവനന്തപുരം ഗാന്ധിപാര്‍ക്ക് മൈതാനിയില്‍ സമാപിക്കും. പ്രധാന ജാഥയോടനുബന്ധിച്ച് ജില്ലകളില്‍ അനുബന്ധ ജാഥകളും നടക്കും. മതമൈത്രിക്കും മതേതരത്വത്തിനും വേണ്ടി നിലകൊണ്ട മഹത് വ്യക്തികളുടെ നാമധേയത്തിലുള്ള അനുബന്ധ ജാഥകള്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ വെച്ച് പ്രധാന യാത്രയോട് ചേരും. സംസ്ഥാന ട്രഷറര്‍ ബി.ഹംസ ഹാജി, സംസ്ഥാന സെക്രട്ടറിമാരായ കെ.പി.ഇസ്മയില്‍, എന്‍കെ.അബ്ദുല്‍ അസീസ്, എം.എ ലത്തീഫ്, വി.പി.കൊച്ചുമുഹമ്മദ്, ബഷീര്‍ ബഡേരി, നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് അജിത് കുമാര്‍ ആസാദ്, എന്‍.എല്‍.യു സംസ്ഥാന പ്രസിഡന്റ് എ.പി.മുസ്തഫ, സെക്രട്ടറി സുബൈര്‍ പടുപ്പ്,സി.പി.നാസര്‍കോയ തങ്ങള്‍, സാലിഹ് മേടപ്പില്‍, ആലിക്കുട്ടി മാസ്റ്റര്‍, ഖാലീദ് മഞ്ചേരി എന്നിവര്‍ സ്ഥിരാംഗങ്ങളായിരിക്കും. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാനക്കമ്മറ്റി പ്രസിഡന്റ് എസ്.എ. പുതിയവളപ്പില്‍, ട്രഷറര്‍ ബി.ഹംസ ഹാജി, വൈസ് പ്രസി: കെ.എസ്. ഫക്രുദ്ദീന്‍, സെക്രട്ടറി എം.എ. ലത്തീഫ്, ജില്ലാകമ്മറ്റി പ്രസിഡന്റ് എ.പി.മുഹമ്മദ് കുഞ്ഞി, ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, മൊയ്തീന്‍കുഞ്ഞി കളനാട്, സുധീര്‍ കോയ തുടങ്ങിയവര്‍ പങ്കെടുത്തു.
keywords;inl-janajagrtha-yathra

Tags

Post a Comment

0 Comments

Top Post Ad

Below Post Ad