Type Here to Get Search Results !

Bottom Ad

ഫെയ്‌സ് ബുക്ക് കമിതാക്കള്‍ കാഞ്ഞങ്ങാട്ട് പോലീസ് വലയില്‍

കാഞ്ഞങ്ങാട്:(www.evisionnews.in) ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട് അതീവ രഹസ്യമായി വാടക വീട്ടില്‍ താമസം തുടങ്ങിയ കമിതാക്കളെ പോലീസ് വലയിലാക്കി.

മാണിക്കോത്തെ ഒരു വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചുവരികയായിരുന്ന മഡിയനിലെ അബ്ദുള്‍ നാസര്‍ എന്ന യുവാവും കര്‍ണ്ണാടക സ്വദേശിനിയായ യുവതിയുമാണ് പോലീസിന്റെ പിടിയിലായത്. യുവതിയെ കാണാതായത് സംബന്ധിച്ച് കര്‍ണ്ണാടകയിലെ മാണ്ഡ്യ പോലീസ് കേസെടുത്തിരുന്നു. പോലീസ് വിവരമറിയിച്ചതനുസരിച്ച് യുവതിയുടെ ബന്ധുക്കള്‍ കാഞ്ഞങ്ങാട്ടെത്തിയിട്ടുണ്ട്. പോലീസ് നാസറിനെ ചോദ്യം ചെയ്തുവരികയാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad