Type Here to Get Search Results !

Bottom Ad

സൗജന്യ എഞ്ചിനീയറിംഗ് എൻട്ര ൻസ് പരിശീലന ക്ലാസ് 23 ന്


കാസറഗോഡ്:(www.evisionnews.in) കാസറഗോഡ് കരിയർ ഗൈഡൻസ് & ഡെവലപ്മെന്റ് സെല്, കെ എം സി സി ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുടെ ''വിജയരഥം ''പദ്ദതിയുമായ് സഹകരിച്ച് സംഘടിപ്പികുന്ന സൗജന്യ എഞ്ചിനീയറിംഗ് എൻഡ്രൻസ് പരിശീലന ക്ലാസ് 23 ന് കാസറഗോഡ് സ്പീഡ്‌വെ ഇൻ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. പ്രമുഖ വ്യക്തിത്വങ്ങള്‍ ക്ലാസിന് നേതൃത്വം നൽകും.
കാസറകോടിെന്‍റ വിദ്യഭ്യാസ ഉന്നമനം ലക്ഷ്യം വെച്ച് കെ സി ജി ഡി സി യും വിജയരഥവും സംയ്ക്തമായ് ജനുവരി-ഫെബ്രുവരി മാസങ്ങളിലായ് ജില്ലയിലെ അന്‍പത് ഹൈസ്ക്കൂളുകളിലും പത്ത് കോളേജുകളിലും ''ടോര്‍ച്ച് ടു ഫ്യൂച്ചര്‍ '' എന്ന നാമത്തില്‍ അവിഷ്കരിച്ച ''കരിയര്‍ ഗൈഡന്‍സ് ''ക്ളാസ്സിെന്‍റ ഭാഗമായ് നടത്തുന്ന രണ്ടാമത്തെ പൊതുപരിപാടിയാണ് എന്‍ചിനീയറിംഗ് എന്‍ഡ്രന്‍സ് പരിശീലന ക്ളാസ്..
പദ്ദതിയുടെ ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞ മാസം കാസറകോട് ഗവണ്‍മെന്‍റ് കോളേജില്‍ വെച്ച് നിര്‍വ്വഹിച്ചിരുന്നു.
കാസറകോടിെന്‍റ വിവിധ ഭാഗങ്ങളില്‍ ഈ മാസവും അടുത്ത മാസവും ഹൈസ്ക്കൂളുകള്‍ കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്ന കരിയര്‍ ഗൈഡന്‍സ് ക്ളാസ്സുകള്‍ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായ് സംഘാടകര്‍ അറിയിച്ചു.




കൂടുതൽ വിവരങ്ങൾക്ക്

9744018586, 9895310455.

Post a Comment

0 Comments

Top Post Ad

Below Post Ad