Type Here to Get Search Results !

Bottom Ad

കുടുംബത്തെ പോലെ സമൂഹത്തെയും രക്ഷിക്കണം : ഗവര്‍ണ്ണര്‍ മൃദുല സിന്‍ഹ

കാസര്‍കോട്: (www.evisionnews.in)കുടുംബത്തെ പോലെ സമൂഹത്തെയും സംരക്ഷിച്ചാല്‍ മാത്രമേ ഭാരതത്തിന് ഭാവിയുള്ളുവെന്ന് പ്രശസ്ത ഹിന്ദി സാഹ്ത്യകാരിയും ചിന്തകയുമായ ഗോവ ഗവര്‍ണ്ണര്‍ മൃദുല സിന്‍ഹ . ക്ഷേത്ര സംരക്ഷണസമിയുടെ സുവര്‍ണ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി കുമ്പള അനന്തപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് മാതൃസമിതി സംസ്ഥാന അദ്ധ്യക്ഷ പ്രൊഫ വിടി.രമ നയിക്കുന്ന സ്ത്രീ സ്വാഭിമാന്‍ യാത്ര മല്ലികാര്‍ജ്ജുന ക്ഷേത്ര പരിസരത്ത് ഉദ്ഘാടനെ ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. 
പരസ്പര സ്‌നേഹത്തിലൂടെയും ബഹുമാനത്തിലൂടെയും സ്ത്രീക്ക് സമൂഹത്തില്‍ അര്‍ഹമായ സ്ഥാനം ലഭിക്കുന്നുണ്ടെന്ന് ഉറക്കെ വിളിച്ച് പറഞ്ഞ രാജ്യമാണ് ഭാരതം. സ്ത്രീയെ ആദരിച്ചിരുന്ന പുരുഷന്‍ ഇന്ന് സ്ത്രീയെ അപമാനിക്കുവാനും, ഉപഭോഗ വസ്തുവായി കാണുവാനുമാണ് ശ്രമിക്കുന്നത്. അതോടെ അവള്‍ക്ക് സമൂഹത്തില്‍ സുരക്ഷിതത്വമില്ലാതായതായി സ്ത്രീ സ്വാഭിമാന്‍ യാത്രാനായിക പ്രൊഫ വി.ടി.രമ പറഞ്ഞു.

കുമ്പള അനന്തപുരം ക്ഷേത്ര സന്നിധിയില്‍ വെച്ച് ഉപ്പള നിത്യാനന്ദായോഗാശ്രമത്തിലെ ശ്രീ യോഗാനന്ദ സരസ്വതി സ്വാമിജി യാത്രാ നായിക പ്രൊഫ വി.ടി രമയ്ക്ക് പതാക കൈമാറുന്നതോടെ യാത്രതുടങ്ങി. മല്ലാകാര്‍ജ്ജുന ക്ഷേത്ര പരിസരത്ത് നടന്ന ചടങ്ങില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി രവീശ തന്ത്രി കുണ്ടാര്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് കാര്യകാരിണി അംഗം ഡോ.പ്രഭാകര ഭട്ട് കല്ലടുക്ക, പ്രാന്ത കാര്യവാഹക് പി.ഗോപാലന്‍ കുട്ടിമാസ്റ്റര്‍, എ.കെ.ബി.നായര്‍, ശിവഗിരിമഠം സ്വാമി പ്രകാശാനന്ദ, ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന അദ്ധ്യക്ഷന്‍ സ്വാമി അയ്യപ്പദാസ്, ജനറല്‍ സെക്രട്ടറി കെ.എസ് നാരായണന്‍, യാത്രാ സംസ്ഥാന കോ ഓഡിനേറ്റര്‍ എം.ശ്രീധരന്‍, മഹിളാ ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ നിഷ സോമന്‍, ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ കോ ഓഡിനേറ്റര്‍ രാജന്‍ മൂളിയാര്‍, സന്ധ്യ.വി.ഷെട്ടി, മാതൃസമിതി സംസ്ഥാന സെക്രട്ടറി ശാന്ത.എസ്.പിള്ള, ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള സി നായിക്, ശാന്ത പണിക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പൊയിനാച്ചി, മാവുങ്കാല്‍ എന്നിവിടങ്ങളില്‍ യാത്രയ്ക്ക് സ്വീകരണം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad