നീലേശ്വരം:(www.evisionnews.in)നീലേശ്വരം-ഇടത്തോട് റോഡിന്റെ ഒന്നാം ഘട്ട പുനരുദ്ധാരണ പ്രവൃത്തി പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് ഉദ്ഘാടനം ചെയ്തു. ഇ ചന്ദ്രശേഖരന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. കരകൗശല വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എം സി ഖമറുദ്ദീന്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി രാജന്‍, കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കുഞ്ഞിക്കണ്ണന്‍, ജില്ലാ പഞ്ചായത്തംഗം പി വി തങ്കമണി, കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം മുസ്തഫ, കെ ഭൂപേഷ്, എം അനീഷ് കുമാര്‍, എം പുഷ്പ എന്നിവര്‍ സംസാരിച്ചു. റോഡുകളും പാലങ്ങളും വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ പി പി സുരേഷ് ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ സി കെ കൃഷ്ണന്‍ സ്വാഗതവും ജോഷി തോമസ് നന്ദിയും പറഞ്ഞു.
Post a Comment
0 Comments