Type Here to Get Search Results !

Bottom Ad

മലദ്വാരത്തില്‍ കാററടിച്ച് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ തുടങ്ങി

കാസര്‍കോട്:(www.evisionnews.in) മലദ്വാരത്തില്‍ എയര്‍ കംപ്രസര്‍ ഉപയോഗിച്ച് കാറ്റടിച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ജീവനക്കാരനെ സഹപ്രവര്‍ത്തകരായ ബീഹാര്‍ സ്വദേശികള്‍ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ കാസര്‍കോട് കോടതിയില്‍ തുടങ്ങി.
കാഞ്ഞങ്ങാട് അജാനൂര്‍ തായല്‍ കൊളവയലിലെ മുഹമ്മദ്-സൈനബ ദമ്പതികളുടെ മകന്‍ ഇബ്രാഹീമിനെ (42) മലദ്വാരത്തില്‍ കാറ്റടിച്ച് കൊലപ്പെടുത്തിയ കേസിന്റെ വിചാരണയാണ് അഡീ. സെഷന്‍സ് കോടതിയില്‍ (മൂന്ന്) ആരംഭിച്ചത്. 
ബീഹാര്‍ സമസ്തിപൂരിലെ രഞ്ജന്‍ കുമാര്‍ (22), മാല്‍പ്പൂരിലെ സോനു എന്ന സുന്ദര്‍ റാം (25), പങ്കജ് എന്ന ചോട്ടുകുമാര്‍ (22) എന്നിവരാണ് കേസിലെ പ്രതികള്‍. 
2012 ഒക്‌ടോബര്‍ 14 ന് ഉച്ച ക്ക് അതിഞ്ഞാലിലെ കെവീസ് സര്‍വ്വീസ് സ്റ്റേഷനിലാണ് സംഭവം. സര്‍വ്വീസ് സ്റ്റേഷന്‍ ജീവനക്കാരനായിരുന്ന ഇബ്രാഹീമിനെ സഹപ്രവര്‍ത്തകരായിരുന്ന ബീഹാര്‍ സ്വദേശി ക ള്‍ ബലമായി പിടിച്ചുവെച്ച് മ ലദ്വാരത്തില്‍ കംപ്രസര്‍ ഉപയോഗിച്ച് കാറ്റടിക്കുകയായിരുന്നു. 
കാറ്റിന്റെ ശക്തമായ സ മ്മര്‍ദ്ദത്തില്‍ ഇബ്രാഹീമിന്റെ കുടല്‍ അടക്കമുള്ള ആന്തരി ക അവയവങ്ങള്‍ തകര്‍ന്ന് അബോധാവസ്ഥയിലായി. ഉട ന്‍തന്നെ ഇബ്രാഹീമിനെ കാ ഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി ശസ്ത്രക്രിയക്ക് വിധേയമാക്കി. എന്നാല്‍ 12ാം ദിവസം ഇബ്രാഹീം മരണത്തിന് കീഴടങ്ങുകയായിരുന്നു. 

സംഭവം നടന്നതിന്റെ അടു ത്ത ദിവസംതന്നെ പോലീസി ന്റെ പിടിയിലാവുകയും റിമാ ന്റിലാവുകയും ചെയ്ത പ്രതികള്‍ക്ക് ഇനിയും ജാമ്യം ലഭിച്ചിട്ടില്ല. 

സര്‍വ്വീസ് സെന്റര്‍ ഉടമ, സ മീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍, ഇബ്രാഹീമിനെ ചികിത്സിച്ച ഡോ ക്ടര്‍മാര്‍, പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ എന്നിവരട ക്കം കേസില്‍ മുപ്പതോളം സാ ക്ഷികളുണ്ട്. രണ്ടുമക്കളുടെ പിതാവായ ഇബ്രാഹീമിന്റെ മരണം ഒരു കുടുംബത്തെ നി രാലംബരാക്കി .

Post a Comment

0 Comments

Top Post Ad

Below Post Ad