Type Here to Get Search Results !

Bottom Ad

കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വാര്‍ത്താ രചനാ മത്സരം നടത്തി


കാസര്‍കോട്:(www.evisionnews.in) ജയനാദം മാസികയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ഗവണ്‍മെന്റ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച വാര്‍ത്താ രചനാ മത്സരം മലയാളം ഭാഷാ വിഭാഗം മേധാവി ഡോ: സുഷമ കുമാരി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജയനാദം ന്യൂസ് എഡിറ്റര്‍ ഖാലിദ് പൊവ്വല്‍ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫസര്‍ ഡോ: എസ്. സുഷ്മിത, മലയാള വിഭാഗം ലക്ചറര്‍ ഷിബു കുമാര്‍ പി.എം, ജയനാദം ഗള്‍ഫ് പ്രതിനിധി ബി.എച്ച്. മുനീര്‍ പൊവ്വല്‍ സംസാരിച്ചു. കോളേജ് ഡവലപ്‌മെന്റ് കൗണ്‍സില്‍ അംഗം സി.എല്‍.ഹമീദ് സ്വാഗതവും കോളേജ് യൂണിയന്‍ ചെയര്‍മാന്‍ പി.എസ്. സഹദ് നന്ദിയും പറഞ്ഞു. 

Post a Comment

0 Comments

Top Post Ad

Below Post Ad