Type Here to Get Search Results !

Bottom Ad

നിയന്ത്രണം വിട്ട കാര്‍ വീടിന്റെ മുകളിലേക്ക് മറിഞ്ഞു; രണ്ട് പേര്‍ക്ക് പരിക്ക്

ബദിയടുക്ക: (www.evisionnews.in)റോഡിലെ ഇറക്കത്തില്‍ നിയന്ത്രണം വിട്ട കാര്‍ വീടിന് മുകളിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്. ബുധനാഴ്ച ഉച്ചക്ക് ഗുണാജെക്ക് സമീപം ഏല്‍ക്കാന വളവിലാണ് അപകടം. കുമ്പള പോസ്റ്റോഫീസിന് സമീപത്തെ ബാര്‍ബര്‍ ഷോപ്പുടമ ഗോപി, ഭാര്യ മാലതി എന്നിവര്‍ക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇരുവരെയും മംഗലാപുരം ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

ഏല്‍ക്കാനയിലെ കൃഷ്ണ നായകിന്റെ വീടിന്റെ മേല്‍ക്കൂരയിലേക്കാണ് കാര്‍ മറിഞ്ഞത്. ഓട് പാകിയ വീടിന്റെ ഒരു ഭാഗം തകര്‍ന്നു. കാര്‍ വീടിന്റെ ഭിത്തിക്കും മതിലിനുമിടക്ക് ചേര്‍ന്ന് കുടുങ്ങിക്കിടക്കുകയാണ്. കാറിനകത്ത് കുടുങ്ങിക്കിടന്ന ദമ്പതികളെ പണിപെട്ടാണ് പുറത്തെടുത്തത്.

Post a Comment

0 Comments

Top Post Ad

Below Post Ad