Type Here to Get Search Results !

Bottom Ad

ബാവിക്കര മഖാം ഉറൂസ്‌ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി


ബോവിക്കാനം:(www.evisionnews.in)  ബാവിക്കര മഖാം ഉറൂസ്‌ ഫെബ്രുവരി 19 മുതല്‍ 28 വരെ നടക്കും. 19ന്‌ രാവിലെ ജമാഅത്ത്‌ പ്രസിഡണ്ട്‌ ബി.എ.റഹ്‌മാന്‍ ഹാജി പതാക ഉയര്‍ത്തും. വൈകിട്ട്‌ ഖാസി ത്വാഖ അഹമ്മദ്‌ മൗലവി അല്‍ അസ്‌ഹരി ഉദ്‌ഘാടനം ചെയ്യും. ഖത്തീബ്‌ ടി.കെ.എം.ബഷീര്‍ ഫൈസി ്‌ അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി ബി.എ.മുഹമ്മദ്‌ കുഞ്ഞി സ്വാഗതം പറയും. രാമനാട്ടുകര ഖാസി വെളിമൂക്ക്‌ അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഷെമീര്‍ വാഫി കരുവാരക്കുണ്ട്‌, ഷെമീര്‍ അഷറഫി കാട്ടാമ്പള്ളി, യഹ്‌യ ബുഖാരി പുഴക്കര, ഹംസ മിസ്‌ബാഹി ഓട്ടപ്പടവ്‌, സിറാജുദ്ദീന്‍ ദാരിമി കക്കാട്‌, സയ്യിദ്‌ നജ്‌മുദ്ദീന്‍ പൂക്കോയ അല്‍ ഹൈദ്രോസി അല്‍ ഖാദിരി യമാനി, പേരോട്‌ അബ്‌ദുല്‍ റഹ്‌മാന്‍ സഖാഫി, സയ്യിദ്‌ ഫസല്‍ കോയമ്മ തങ്ങള്‍ കുറ, അഷറഫ്‌ റഹ്‌മാനി സംസാരിക്കുക. സമാപന സമ്മേളനം പാണക്കാട്‌ സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനംചെയ്യും. മുഹമ്മദ്‌ കുഞ്ഞി സഖാഫി കൊല്ലം മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ വ്യവസായി ഏനപ്പൊയ അബ്‌ദുല്ലക്കുഞ്ഞി ഹാജി മുഖ്യഅതിഥിയായിരിക്കും. 28ന്‌ വൈകുന്നേരം പതിനായിരങ്ങള്‍ക്ക്‌ അന്നദാനം നല്‍കുന്നതോടെ ഉറൂസിന്‌ സമാപനമാകും.

Post a Comment

0 Comments

Top Post Ad

Below Post Ad