Type Here to Get Search Results !

Bottom Ad

മാവുങ്കാലിന് സമീപം ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു

evisionnews

കാഞ്ഞങ്ങാട് (www.evisionnews.in): മാവുങ്കാലിന് സമീപം മൂലക്കണ്ടത്ത് ദേശീയപാതയില്‍ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. ബുധനാഴ്ച രാവിലെ 9.15 മണിയോടെ അപകടം. മടിക്കൈ ഏച്ചിക്കാനത്തെ മളിക്കാലില്‍ എം കണ്ണനാ (50)ണ് മരിച്ചത്.
മാവുങ്കാലില്‍നിന്നും പുല്ലൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോ എതിരെ വന്ന ടവേര കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ കണ്ണന്‍ തല്‍ക്ഷണം മരിച്ചു. ഭാര്യ: ജാനകി. മക്കള്‍: രഞ്ജിത്ത്, രജനി. സഹോദരന്‍: കുഞ്ഞിരാമന്‍, കറുമ്പി, രാജന്‍, രമേശന്‍, ഗിരീഷ്. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഹൊസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തി.

Keywords: Kasaragod-news-auto-driver-accident-death

Post a Comment

0 Comments

Top Post Ad

Below Post Ad