ഹൊസ്ദുര്‍ഗ് (www.evisionnews.in)ഹൊസ്ദുര്‍ഗ് - പാണത്തൂര്‍ സംസ്ഥാന പാതയില്‍ കളളാര്‍ പുഴയ്ക്ക് കുറുകെ പുനര്‍ നിര്‍മ്മിച്ച കളളാര്‍ പാലത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് നിര്‍വ്വഹിച്ചു. 200 ലക്ഷം രൂപ ചെലവില്‍ കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് പാലം നിര്‍മ്മിച്ചത്. ഇ ചന്ദ്രശേഖരന് എം എല്‍ എ അധ്യക്ഷത വഹിച്ചു. കരകൗശല വികസന കോര്പ്പറേഷന് ചെയര്മാന് എം സി ഖമറുദ്ദീന്, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി രാജന്, കളളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ത്രേസ്യാമ്മ ജോസഫ്, പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാഹിത സുലൈമാന്‍, കളളാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി കെ നാരായണന്, കളളാര്‍ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ പി ഗീത, കളളാര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ രജിത, വനജ ഐത്തു , പ്ലാനിംഗ് ഓഫീസര്‍ പി ഷാജി എന്നിവര്‍ സംസാരിച്ചു. റോഡുകളും പാലങ്ങളും വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ കെ വി ആസഫ് സ്വാഗതവും എക്സിക്യുട്ടീവ് എഞ്ചിനീയര്‍ പി പി സുരേഷ് ബാബു നന്ദിയും പറഞ്ഞ
Post a Comment
0 Comments