Type Here to Get Search Results !

Bottom Ad

ബേളയിലെ പത്തുതലമുറകളുടെ കുടുംബ സംഗമം 28 ന്



കാസര്‍കോട്: 253 വര്‍ഷം പഴക്കമുള്ള ബേള അങ്കി മുഹമ്മദിന്റെ പത്തുതലമുറകളുടെ കുടുംബ സംഗമം ഒരുങ്ങുന്നു. തെമര്‍ അബ്ദുല്ല മെമ്മോറിയല്‍ ട്രസ്റ്റാണ് പരിപാടി സംഘടിപ്പിക്കുന്നത്. 99 വയസുള്ള മുതിര്‍ന്ന കുടുംബാംഗം മുതല്‍ നാലുമാസം പ്രായമുള്ള കുട്ടിയടക്കം 1500 ഓളം പേര്‍ സംഗമത്തിന് എത്തിച്ചേരും. കാസര്‍കോട് താലൂക്ക്, ദക്ഷിണ കന്നഡ ജില്ലയിലടക്കമാണ് കുടുംബാംഗങ്ങള്‍ താമസിക്കുന്നത്. കുടുംബക്കാര്‍ സ്വരൂപിച്ച ഒരുലക്ഷത്തില്‍ പരം പുസ്തകങ്ങളുടെ ലൈബ്രറിയും സംഗമത്തിന്റെ ഭാഗമായി ഉദ്ഘാടനം ചെയ്യും. ഈമാസം 28ന് കാസര്‍കോട് ഖാസി പ്രൊഫ.കെ ആലിക്കുട്ടി മുസ്്‌ലിയാരുടെ പ്രാര്‍ഥനയോടെ സംഗമത്തിന് തുടക്കമാകും. സംഗമം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഇബ്രാഹിം മുണ്ട്യത്തടുക്ക അധ്യക്ഷത വഹിക്കും. എം അബ്ദുല്ല മുഗു റിപോര്‍ട്ട്് അവതരിപ്പിക്കും. പി.ബി അഹമ്മദ് എം.എല്‍.എ ബുള്ളറ്റിന്‍ പ്രകാശനം ചെയ്യും. സമാപന സംഗമത്തില്‍ പിണങ്ങോട് അബൂബക്കര്‍ മുസ്്‌ലിയാര്‍ പ്രഭാഷണം നടത്തും. അബ്ദുല്‍ സസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും. വിവിധ മേഖലയില്‍ പ്രശസ്തരായവര്‍ക്ക് അവാര്‍ഡ് ദാനവും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുണ്ട്യത്തടുക്ക, പി.എച്ച തെമര്‍ ഇബ്രാഹിം, തെമര് അബ്ദുല്‍ റഹ്്മാന്‍, സഫ് വാന്‍ മെഹ്ത്തബ് സംബന്ധിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad