ഹൈദരബാദ്.(www.evisionnews.in) മുന്‍ കര്‍ണ്ണാടക മന്ത്രി ജി.ജനാര്‍ദ്ദനറെഡ്ഡിക്ക് ജാമ്യം നല്‍കാന്‍ കൈക്കൂലി വാങ്ങിയ കേസില്‍ പ്രതിയായ ന്യായാധിപന്‍ ഡി. പ്രഭാകരന്‍ റാവുവിനെ ദുരൂഹ സാഹചര്യത്തില്‍ സ്വന്തം വീട്ടില്‍ കണ്ടെത്തി.സെക്കന്തരബാദിലെ മരടപ്പള്ളി എന്ന സ്ഥലത്തെ വീട്ടിലാണ് മരിച്ചത്.ഹൃദയാഘാതം മൂലമാണ് മരണമെന്ന് ബന്ധുക്കള്‍ പറയുന്നു.എന്നാല്‍ മരണത്തില്‍ സംശയം കണ്ടെത്തിയ പോലീസ് മൃതദേഹം വിദഗ്ധ പോസ്റ്റ്‌മോര്‍ട്ടത്തിന് ഗവണ്‍മെന്റ് ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി
കൈകൂലി കേസില്‍ 2012ലാണ് പ്രഭാകരറാവു അറസ്റ്റിലായത്.തുടര്‍ന്ന് ജാമ്യം ലഭിച്ചു.ഖനിമാഫിയ തലവന്‍ കൂടിയായ മന്ത്രിക്ക് ജാമ്യം നല്‍കാന്‍ മരണപ്പെട്ട പ്രഭാകര റാവു അടക്കമുള്ളവര്‍ 10 കോടി രൂപ കൈകൂലിവാങ്ങി എന്നായിരുന്നു സി.ബി.ഐ കണ്ടെത്തിയത്.
Post a Comment
0 Comments